പുതിയ അംഗങ്ങളെ തേടി ലീഗിന്‍െറ രാഷ്ട്രീയ ബോധവത്കരണ പദ്ധതി
text_fieldsചെന്നൈ: രാഷ്ട്രീയ ബോധവത്കരണ പരിപാടികളിലൂടെ പുതിയ അംഗങ്ങളെ തേടി ജനമധ്യത്തിലിറങ്ങാന്‍ മുസ്ലിം ലീഗ് തീരുമാനം. മാറിയ രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തി പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് ദേശീയ പ്രവര്‍ത്തകസമിതി വിലയിരുത്തി. ബി.ജെ.പി സര്‍ക്കാറിന്‍െറയും നരേന്ദ്ര മോദിയുടെയും വര്‍ഗീയ-ഫാഷിസ്റ്റ് നിലപാട് ക്ളാസുകളിലൂടെ തുറന്നുകാട്ടും. ന്യൂനപക്ഷം രാഷ്ട്രീയശക്തിയായി ഉയരേണ്ട ആവശ്യകത ബോധ്യപ്പെടുത്തി പാര്‍ട്ടിയുടെ പ്രവര്‍ത്തകനാകാന്‍ ക്ഷണിക്കും. പാര്‍ട്ടിക്ക് വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി അണികളെ കണ്ടത്തെും. മുസ്ലിം സമുദായത്തിന് സമകാലിക രാഷ്ട്രീയ പശ്ചാത്തലം പഠിപ്പിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിക്ക് ദേശീയ മുഖം നല്കാന് ഡല്‍ഹിയില്‍ സ്ഥലം വാങ്ങി ആസ്ഥാനം പണിയും. ദേശീയ വക്താവിനെയും നിയമിക്കും. ഇന്ന് നടക്കുന്ന തുടര്‍ ചര്‍ച്ചകളില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായ ഇ.ടി. മുഹമ്മദ് ബഷീറിനെ വക്താവായി തെരഞ്ഞെടുക്കും.
പോഷക സംഘടനാപ്രവര്‍ത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും. യൂത്ത് ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ്, എസ്.ടി.യു എന്നിവക്ക് ദേശീയ കമ്മിറ്റികള്‍ രൂപവത്കരിക്കും. ഡിസംബര്‍ അവസാനം പോഷക സംഘടനകളുടെ ദേശീയ കണ്വെന്ഷന് ചേരും.
ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് 14 പേര് പങ്കെടുത്തു. കേരളത്തില്‍നിന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മന്ത്രിമാരായ വി.കെ. ഇബ്രാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
