തെരഞ്ഞെടുപ്പ് കമീഷനെ വിമര്‍ശിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ വിമര്‍ശിച്ച് സി.പി.എം. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന കമീഷന്‍ നടപടി കോടതിവിധി മാനിക്കാത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
നവംബര്‍ ഒന്നിനു തന്നെ പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരുന്നവിധം തെരഞ്ഞെടുപ്പ് തീയതി അടിയന്തരമായി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുത്താന്‍ കമീഷന്‍ തയാറാകണം. തെരഞ്ഞെടുപ്പ് നീട്ടാനുള്ള സര്‍ക്കാര്‍ ശ്രമങ്ങര്‍ തള്ളുന്ന നിലപാടാണ് ഹൈകോടതി സ്വീകരിച്ചത്. ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഉത്തരവാദിത്തം കമീഷനുണ്ടെന്ന് വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ കാഴ്ചപ്പാട് അനുസരിച്ച് പ്രവര്‍ത്തിക്കാത്ത നടപടി പദവിക്ക് യോജിച്ചതല്ല. തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറ നടപടികളെ പിന്തുണക്കുകയാണ് ഫലത്തില്‍ കമീഷന്‍ ചെയ്തത്. തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കുന്ന കമീഷന്‍െറ പ്രഖ്യാപനം അധികാര ദുര്‍വിനിയോഗത്തിനുള്ള അവസരം സര്‍ക്കാറിന് തുറന്നുകൊടുക്കുകയാണ്. സര്‍ക്കാറിന്‍െറ ഇംഗിതത്തിന് അനുസരിച്ച് ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിനും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി സ്വാധീനിക്കുന്നതിനും സര്‍ക്കാറിന് അവസരം നല്‍കും- സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
അതേ സമയം നവംബര്‍ 15നകം തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് സി.പി.എം നേതൃത്വത്തിന് എതിര്‍പ്പില്ല. എന്നാല്‍,സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷനെ സമ്മര്‍ദത്തിലാക്കി തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീട്ടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അങ്ങനെയായാല്‍ ഹൈകോടതി റദ്ദാക്കിയ വാര്‍ഡ് പുന$സംഘടന നടപ്പാക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ട്. ഇത് ഒരു കാരണവശാലും സി.പി.എമ്മിന് അംഗീകരിക്കാനാവില്ല. ഇത് തടയുകയും തെരഞ്ഞെടുപ്പ് ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് നടത്തുകയുമാണ് സി.പി.എമ്മിന്‍െറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_98_9.jpg)