ദിവാകരന്‍െറ പ്രസ്താവനയില്‍ സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് നായകത്വ വിവാദത്തിലേക്ക് എല്‍.ഡി.എഫിനെ എത്തിച്ച സി. ദിവാകരന്‍െറ പ്രസ്താവനയില്‍ സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ വി.എസ്. അച്യുതാനന്ദന് കഴിയുമെന്നാണ് സി.പി.ഐ നിയമസഭാ കക്ഷി നേതാവുകൂടിയായ സി. ദിവാകരന്‍ ഞായറാഴ്ച പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ച രാഷ്ട്രീയ മുന്‍തൂക്കത്തിന് തിരിച്ചടി സൃഷ്ടിക്കുന്നതായി ദിവാകരന്‍െറ നിലപാടെന്ന ആക്ഷേപം എല്‍.ഡി.എഫ് നേതൃത്വത്തിലുമുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നവും മുന്നണിയിലെ അനൈക്യവും സൃഷ്ടിച്ച തിരിച്ചടിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന വിവാദത്തില്‍ യു.ഡി.എഫ് കുടുങ്ങി. ആഭ്യന്തര കലഹത്തില്‍പെട്ട ബി.ജെ.പി രാഷ്ട്രീയമാവട്ടെ കലുഷിതമാവുകയും ചെയ്തു. അതേസമയം, ഏറെക്കാലത്തിനുശേഷം എല്‍.ഡി.എഫിലെ പ്രത്യേകിച്ച്, സി.പി.എമ്മിലെ നേതൃനിര ഒട്ടാകെ ഐക്യത്തോടെ അണിനിരന്നു. എല്‍.ഡി.എഫ് വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്ന സമയത്താണ് ദിവാകരന്‍ അനാവശ്യമായി ‘നായക’ വിവാദം ഉണ്ടാക്കിയതെന്നാണ് സി.പി.എം നേതൃത്വത്തിന്‍െറ ആക്ഷേപം. അവര്‍ തങ്ങളുടെ അതൃപ്തി സി.പി.ഐയെ അറിയിച്ചു.
സി.പി.ഐക്കുള്ളില്‍ ചര്‍ച്ച പോലും ചെയ്യാത്ത വിഷയം ദിവാകരന്‍ പരസ്യമായി ഉന്നയിച്ചത് അച്ചടക്കലംഘനമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിന്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയിലടക്കം ഈ വിഷയം പരിഗണിച്ചിരുന്നില്ല. സംഭവത്തിന്‍െറ ഗൗരവം മനസ്സിലാക്കിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍തന്നെ ദിവാകരന്‍െറ നിലപാടിനെ തള്ളി രംഗത്ത് വന്നത്. സംസ്ഥാന സെക്രട്ടറിയാണ് സാധാരണ ഗതിയില്‍ പാര്‍ട്ടി നിലപാട് പറയുന്നത്. മറ്റുള്ളവര്‍ ആരും വാര്‍ത്താ സമ്മേളനം വിളിച്ച് ഇക്കാര്യം പറയാറുമില്ല. വിലക്കയറ്റം സംബന്ധിച്ച കാര്യങ്ങള്‍ പറയാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ദിവാകരന്‍ നേതൃത്വത്തെ സമീപിച്ചതിനെ തുടര്‍ന്നാണ് അതിന് അനുമതി നല്‍കിയത്. എന്നാല്‍, വാര്‍ത്താസമ്മേളനത്തിന് മുമ്പുതന്നെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി.എസ് നയിക്കുമെന്ന് ദിവാകരന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലും വിവാദവിഷയങ്ങളില്‍ പ്രതികരിച്ചു.
വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടി നിലപാടായി തെറ്റിദ്ധരിക്കും വിധം അവതരിപ്പിച്ചത് അനവസരത്തിലും അനാവശ്യവുമാണെന്ന ആക്ഷേപമാണ് നേതൃത്വത്തിന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇ.കെ. നായനാര്‍ അതിനുശേഷം മുഖ്യമന്ത്രിയായ അനുഭവം എല്‍.ഡി.എഫിനുള്ളപ്പോഴാണ് ദിവാകരന്‍െറ പ്രസ്താവനയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി വിവാദത്തില്‍ ദിവാകരന്‍ അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പുതിയ നേതൃത്വം അധികാരമേറ്റ ശേഷമാണ് ദിവാകരനെ വീണ്ടും സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_1.jpg)