തെരഞ്ഞെടുപ്പ് മറന്ന് ബി.ജെ.പിയില്‍ പോര്
text_fieldsതിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ, അതുമറന്ന് ബി.ജെ.പിക്കുള്ളില്‍ അധികാരപ്പോര്. കുറേക്കാലമായി പുകഞ്ഞിരുന്ന ഭിന്നതയാണ് പാര്‍ട്ടിവിട്ട നേതാക്കളെക്കൂടി അണിനിരത്തി സജീവമായിരിക്കുന്നത്. വെള്ളാപ്പള്ളി കൂട്ടുകെട്ട് മാധ്യമങ്ങളില്‍ തലക്കെട്ടായതിലൂടെ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടം ലഭിച്ച മുന്‍തൂക്കം പോലും നഷ്ടമായ അവസ്ഥയിലാണ് പാര്‍ട്ടി.
വി. മുരളീധരന്‍െറ പ്രസിഡന്റ് കാലാവധി ഡിസംബറില്‍ അവസാനിക്കും. തുടര്‍ന്നുള്ള സംഘടനാതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് പോര് രൂക്ഷമായത്. ഏപ്രിലില്‍ നിയമസഭാതെരഞ്ഞെടുപ്പ് കഴിയുംവരെ, കേന്ദ്രനേതൃത്വം അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുമോയെന്നാണ് എതിര് ഗ്രൂപ്പുകളുടെ ആശങ്ക. കേന്ദ്ര പിന്തുണയില്‍ രണ്ടാമതും നേതൃത്വത്തില്‍ എത്തിയ വി. മുരളീധരനെതിരെയുള്ള നീക്കത്തിന്‍െറ നേതൃത്വം പി.കെ. കൃഷ്ണദാസിനായിരുന്നു.
ശോഭാസുരേന്ദ്രനും പ്രസിഡന്റ് പദവിയില്‍ കണ്ണുണ്ട്. പാര്ട്ടിപിടിക്കുന്നതിന്െറ ഭാഗമായാണ് പി.പി. മുകുന്ദന്‍െറ പുന$പ്രവേശം സംബന്ധിച്ച മുരളീധരന്‍െറ പ്രസ്താവന വിവാദമാക്കിയതെന്നാണ് നേതൃത്വത്തിന്‍െറ ആരോപണം.
സംസ്ഥാന ബി.ജെ.പിയെ ദശകത്തിലേറെ കൈപ്പിടിയിലൊതുക്കിയ മുകുന്ദന് കോണ്‍ഗ്രസിന് വോട്ടുമറിച്ചതിന്െറയും പെട്രോള്‍ ബങ്ക് ആരോപണത്തെയും തുടര്‍ന്നാണ് ബി.ജെ.പി, ആര്.എസ്.എസ് ചുമതലകളില്‍നിന്ന് പുറത്തായത്. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുന്നതുസംബന്ധിച്ച് കേന്ദ്രനേതൃത്വം നിര്‍ദേശമൊന്നും നല്‍കിയിട്ടുമില്ല.
പാര്‍ട്ടി അദ്ദേഹത്തിന്‍െറ കൈയിലൊതുങ്ങുമെന്ന് അറിയാവുന്ന സംസ്ഥാന ആര്.എസ്.എസിനും മുകുന്ദനെ തിരിച്ചുകൊണ്ടുവരുന്നതില്‍ താല്പര്യമില്ല. മുകുന്ദന്‍െറ പഴയകാല വിശ്വസ്തരായിരുന്ന കൃഷ്ണദാസ് പക്ഷത്തിനും ശോഭാസുരേന്ദ്രനും മറിച്ചല്ല അഭിപ്രായം.
എന്നാല്‍ നെയ്യാറ്റിന്‍കര, അരുവിക്കര തെരഞ്ഞെടുപ്പ്നേട്ടങ്ങള് കൈമുതലായ മുരളീധരനെ സംഘടനാതെരഞ്ഞെടുപ്പിനുമുമ്പേ തളയ്ക്കണമെന്ന നിലപാടാണ് എതിര്‍പക്ഷത്തിന്. എസ്.എന്‍.ഡി.പി ധാരണയില്‍ തദ്ദേശതെരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടായാല്‍ അതിന് കഴിയില്ളെന്നും അവര്‍ തിരിച്ചറിയുന്നു.
നിയമസഭാതെരഞ്ഞെടുപ്പിന്‍െറ ചുമതലകൂടി മുരളീധരനെ ഏല്പിക്കുന്നതിലേക്കാവും ഇതുനയിക്കുക. ഇപ്പോള്‍ത്തന്നെ മുരളീധരന് പാര്‍ട്ടി പിടിച്ചെടുക്കുന്നെന്ന ആക്ഷേപമുണ്ട്. മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ല, ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു, പാര്‍ട്ടി വോട്ടുബാങ്കായ നായര്‍ വിഭാഗത്തെ തഴയുന്നു എന്നീ ആരോപണങ്ങള്‍ ഇതിനൊപ്പമാണ്.
എന്നാല്‍, മുകുന്ദനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കുപിന്നില്‍ ബി.ജെ.പിയെ വീണ്ടും കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കാനുള്ള ശ്രമമാണെന്നാണ് നേതൃത്വത്തിന്‍െറ ആക്ഷേപം. നായര്‍വിഭാഗം പാര്‍ട്ടിയെ കൈയൊഴിയുന്നെന്ന പ്രചാരണത്തിനുപിന്നിലും ഇവര്‍ തന്നെയാണെന്നാണ് അവരുടെ സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
