എന്‍.എസ്.എസ് നയം വ്യക്തമാക്കുന്നു; ആര്.എസ്.എസ്-ബി.ജെ.പി രാഷ്ട്രീയം വളര്‍ത്താന്‍ തങ്ങളില്ല
text_fieldsകോട്ടയം: എസ്.എന്‍.ഡി.പിയെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ആര്.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്രീയം വളര്‍ത്താന്‍ തങ്ങളെ കൂട്ടുപിടിക്കേണ്ടെന്ന നയംവ്യക്തമാക്കി എന്‍.എസ്.എസ് നേതൃത്വം. വിശാലഹിന്ദു ഐക്യമെന്ന ലേബലില്‍ ആര്.എസ്.എസ്^ബി.ജെ.പി രാഷ്ട്രീയം വളര്‍ത്താനുള്ള നീക്കത്തിന് എതിരാണ് തങ്ങളെന്ന് അര്ഥശങ്കക്കിടയില്ലാതെ അണികളെ ബോധ്യപ്പെടുത്താനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.
ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി വാഴപ്പള്ളി കരയോഗം സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രചാരണത്തിന് ഇറങ്ങിയപ്പോള്‍ കരയോഗ ഭരണസമിതി തന്നെ പിരിച്ചുവിട്ടാണ് സുകുമാരന്‍ നായര്‍ സംഘടനയുടെ നിലപാട് സമുദായത്തെ ബോധ്യപ്പെടുത്തിയത്. മറ്റ് കരയോഗങ്ങള്‍ക്ക് കൂടിയുള്ള സന്ദേശമായിരുന്നു ജനറല്‍ സെക്രട്ടറിയുടെ മാതൃ കരയോഗ ഭരണസമിതിക്കെതിരെ നടപടിയെടുത്തതിലൂടെ വ്യക്തമാക്കിയത്. നേതൃത്വം വിശാലഹിന്ദു ഐക്യത്തെ തുടക്കം മുതല്‍ എതിര്‍ക്കുമ്പോഴും എന്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന് ഇടക്കിടെ ബി.ജെ.പി പ്രസ്താവന നടത്തുന്നത് സമുദായംഗങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമായാണ് കണക്കാക്കിയിരുന്നത്. ഈ തന്ത്രം തുടരുന്നത് അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെന്ന തിരിച്ചറിവാണ് സമുദായങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിതന്നെ നയം വ്യക്തമാക്കിയതിന് പിന്നില്‍.
പെരുന്നയിലെ ആസ്ഥാനത്ത് നടക്കുന്ന വിജയദശമി സമ്മേളനത്തെ എന്‍.എസ്.എസിന്‍െറ നയം വ്യക്തമാക്കുന്ന വേദിയായാണ് നേതൃത്വം കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി^എസ്.എന്‍.ഡി.പി സഖ്യം നേട്ടം കൊയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള തന്ത്രം മെനയുകയാകും ഇനി എന്‍.എസ്.എസ് നേതൃത്തിന് മുന്നിലുള്ള വെല്ലുവിളി. വെള്ളാപ്പള്ളി നടേശന്‍െറ കള്ളത്തരങ്ങള്‍ മറച്ചുവെക്കുന്നതിനാണ് ബി.ജെ.പിയുമായി ചേര്‍ന്നുള്ള കൂട്ടുകെട്ട് എന്ന വി.എസ്. അച്യുതാനന്ദന്‍െറ പ്രസ്താവനയോട് സമാനമായ അഭിപ്രായപ്രകടനമാണ് എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി നടത്തിയതെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
