വിദ്യാഭ്യാസ മന്ത്രിയും പഞ്ചായത്ത് പ്രസിഡന്‍റുമായ യു.എ. ബീരാന്‍
text_fieldsമലപ്പുറം: ഒരേസമയം നിയമസഭയിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്ഥാനം വഹിച്ചവരില്‍ എടുത്തുപറയേണ്ട പേരാണ് യു.എ. ബീരാന്‍േറത്. മുസ്ലിംലീഗിന്‍െറയും പിന്നീട് ഇന്ത്യന്‍ നാഷനല്‍ ലീഗിന്‍െറയും പ്രമുഖ നേതാവായിരുന്ന ബീരാന്‍ വര്‍ഷങ്ങളോളം എം.എല്‍.എ സ്ഥാനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പദവിയും ഒരുമിച്ചാണ് വഹിച്ചത്. 1978ല്‍ വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കോട്ടക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കൈവിട്ടില്ല. 1963ലാണ് ബീരാന്‍ ആദ്യമായി കോട്ടക്കലിന്‍െറ അധിപനാവുന്നത്. 1980 വരെ ഈ പദവിയിലിരുന്നു. ഇതിനിടെ ‘70ല്‍ മലപ്പുറത്തുനിന്നും ‘77ല്‍ താനൂരില്‍ നിന്നും നിയമസഭയിലത്തെി. 1978ല്‍ സി.എച്ച്. മുഹമ്മദ്കോയയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയപ്പോള്‍ വിദ്യാഭ്യാസവകുപ്പ് ലീഗ് ബീരാനെ ഏല്‍പ്പിച്ചു. ഒരു വര്‍ഷത്തോളം ഇദ്ദേഹം കോട്ടക്കലുകാരുടെ വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്‍റും താനൂരിന്‍െറ എം.എല്‍.എയും കേരളത്തിന്‍െറ വിദ്യാഭ്യാസമന്ത്രിയുമായിരുന്നു.
1980ല്‍ വീണ്ടും മലപ്പുറത്ത് നിന്നും ’82ല്‍ തിരൂരില്‍ നിന്നും ബീരാന്‍ വിജയം ആവര്‍ത്തിച്ചു. 1982-87ല്‍ ഭക്ഷ്യ സിവില്‍ സപൈ്ളസ് മന്ത്രിയായി. എം.എല്‍.എയായിരിക്കെ 1990ല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് തിരിച്ചത്തെി. മന്ത്രിയെന്ന വലിയ പദവിയിലിരുന്നിട്ടും പഞ്ചായത്ത് അംഗത്വം വഹിക്കാന്‍ ഇദ്ദേഹം മടി കാണിച്ചില്ല. 1993ലാണ് ബീരാന്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍െറ പേരില്‍ പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നത്. 1991ല്‍ തിരൂരങ്ങാടിയില്‍ നിന്ന് ലീഗ് പ്രതിനിധിയായി ഒരിക്കല്‍ കൂടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 2001 മേയ് 31ന് ബീരാന്‍ അന്തരിച്ചു.
വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് ലീഗില്‍നിന്ന് ഒന്നിലധികം ജനപ്രതിനിധിപദവികള്‍ ഒരേസമയം വഹിച്ച മറ്റൊരു പ്രമുഖന്‍. 1988-2000 കാലയളവില്‍ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു ഇദ്ദേഹം. ഇതിനിടെ 1996ല്‍ താനൂരില്‍ നിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പാലോളി മുഹമ്മദ് കുട്ടി വകുപ്പ് മന്ത്രിയായിരിക്കെ പഞ്ചായത്തീരാജ് ആക്ടില്‍ ഭേദഗതി വരുത്തിയതോടെയാണ് ഇരട്ടപ്പദവി നഷ്ടമാവുന്നത്. എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ ഒരുമിച്ച് വഹിക്കുന്നത് പ്രയാസമായി തോന്നിയിട്ടില്ളെന്ന് അബ്ദുറബ്ബ് പറയുന്നു. പഞ്ചായത്ത് ബോര്‍ഡ് യോഗം വിളിക്കേണ്ടത് പ്രസിഡന്‍റായതിനാല്‍ സ്വന്തം സൗകര്യം കൂടി നോക്കിയാണ് ഇത് ചേര്‍ന്നിരുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ബീരാന്‍െറയും അബ്ദുറബ്ബിന്‍െറയും കുടുംബാംഗങ്ങള്‍ ഇപ്പോഴും മേല്‍പറഞ്ഞ രണ്ട് തദ്ദേശ സ്ഥാപനങ്ങളിലുമുണ്ട്.
2010ല്‍ കോട്ടക്കല്‍ പഞ്ചായത്ത് നഗരസഭയായി മാറിയപ്പോള്‍ ബീരാന്‍െറ മകന്‍ യു.എ. ഷബീറിന്‍െറ ഭാര്യ ബുഷ്റ ഷബീര്‍ പ്രഥമ ചെയര്‍പേഴ്സനായി. അബ്ദുറബ്ബിന്‍െറ സഹോദരന്‍ പി.കെ. മുഹമ്മദ് ജമാല്‍ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റാണ്. മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍ കുട്ടി നഹയുടെ മക്കളാണിവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
