കേരള മണ്ണില്‍ പൊരുതാന്‍ അണ്ണാ ഡി.എം.കെയും
text_fieldsചെന്നൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീറോടെ പൊരുതാന്‍ തമിഴകം ഭരിക്കുന്ന പാര്‍ട്ടിയും എത്തുന്നു. ജയിക്കാനായി പതിനെട്ടടവുമായാണ് അതിര്‍ത്തി ജില്ലകളിലേക്ക് അണ്ണാ ഡി.എം.കെ കേന്ദ്രീകരിക്കുന്നത്. ഒമ്പത് പേരടങ്ങിയ സ്ഥാനാര്‍ഥിപ്പട്ടിക മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജയലളിത ചെന്നൈയില്‍ പുറത്തിറക്കി. തമിഴ് ഭൂരിപക്ഷ മേഖലകളായ ഒമ്പത് പഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനിച്ചതെന്ന് ജയലളിത അറിയിച്ചു.
ജയിച്ച് കയറാനായി കേരളത്തില്‍ പുതുതായി രൂപംകൊണ്ടുവരുന്ന എസ്.എന്‍.ഡി.പി സഖ്യവുമായി നീക്കുപോക്കാകാമെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടുതന്ന് ആരു സഹായിച്ചാലും മറ്റ് സ്ഥലങ്ങളില്‍ ഇരട്ടിയായി തിരിച്ചുമുണ്ടാകുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള വാഗ്ദാനം. മറ്റ് സ്ഥലങ്ങളിലെ തമിഴക വോട്ടുകള്‍ തങ്ങളുടെ പോക്കറ്റിലാണെന്നാണ് അണ്ണാ ഡി.എം.കെയുടെ അവകാശവാദം. കേരളത്തില്‍ തമിഴ് ഭാഷാ ന്യൂനപക്ഷക്കാരുടെ എണ്ണം 28 ലക്ഷം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.
മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരഗാഥയും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പുരട്ച്ചിതലൈവിയുടെ അണികളെ പ്രേരിപ്പിച്ച ഘടകമാണ്. മൂന്ന് ജില്ലകളിലായി പ്രഖ്യാപിക്കപ്പെട്ട ഒമ്പത് സ്ഥാനാര്‍ഥികളില്‍ നാലു വീതം ഇടുക്കി, പാലക്കാട് ജില്ലകളിലാണ്. ഒരാള്‍ മാത്രമാണ് കൊല്ലത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
