തര്‍ക്കത്തില്‍ മുങ്ങി യു.ഡി.എഫ്; ചര്‍ച്ചകള്‍ തീരാതെ എല്‍.ഡി.എഫ്
text_fieldsതിരുവനന്തപുരം: പ്രതീക്ഷിച്ചതിലും പത്ത് ദിവസം നേരത്തേയത്തെുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ പകച്ച മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും സീറ്റുവിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വെല്ലുവിളിയായി. സീറ്റ് വിഭജനത്തിലെ രൂക്ഷ ഭിന്നത യു.ഡി.എഫിനെ കുഴയ്ക്കുമ്പോള്‍ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും ചേര്‍ന്ന് നടത്തുന്ന പ്രചാരണത്തിനെതിരെ ശ്രദ്ധമുഴുവന്‍ നല്കിയ സി.പി.എമ്മിന് ഇടതിലെ സീറ്റ് വിഭജനവും കാര്യമായി നോക്കാനായിട്ടില്ല. എസ്.എന്‍.ഡി.പി ബാന്ധവത്തില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും കാര്യങ്ങള്‍ പ്രായോഗികതയിലേക്കത്തൊത്തത് ബി.ജെ.പിയെയും ആശങ്കയിലാക്കുന്നു.
സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാര്‍ഥികള്‍ സജീവമായിരുന്നുവെങ്കില്‍ ഇക്കുറി പത്രിക സമര്‍പ്പണത്തിന്‍െറ അവസാനത്തിലേ ധാരണകളും പോരാളികളും വ്യക്തമാകൂ. ഒന്നിനും മതിയായ സമയമില്ളെങ്കിലും അതിവേഗം സീറ്റ് വിഭജനവും സ്ഥാനാര്ഥിനിര്ണവും കഴിഞ്ഞ് പ്രചാരണരംഗത്തിറങ്ങാനുള്ള ശ്രമത്തിലാണ് എല്ലാവരും.
ഇടതുമുന്നണിയിലാണ് സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും താരതമ്യേന തര്‍ക്കങ്ങള്‍ കുറവ്. എങ്കിലും കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. നേരത്തേ മത്സരിച്ച സീറ്റുകള്‍ എന്ന ധാരണയാണ് സി.പി.എം പൊതുവെ പറഞ്ഞതെങ്കിലും മുന്നണി വിട്ട ആര്.എസ്.പിയുടെ സീറ്റില്‍ സി.പി.ഐ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് പിള്ള, സി.എം.പിയില്‍നിന്നും ജെ.എസ്.എസില്‍നിന്നും വന്ന വിഭാഗങ്ങള്‍ എന്നിവരെ പരിഗണിക്കുകയും വേണം. പ്രാദേശിക അടവുനയങ്ങള്‍ക്കും തയാറാകും. എന്നാല്‍, പിള്ള സഹകരണത്തിലടക്കം സി.പി.ഐക്ക് വിയോജിപ്പുണ്ട്. എങ്കിലും ഇടതുമുന്നണി ജില്ലാതലത്തില്‍ സീറ്റ് ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. വനിതകള്‍ക്കും പട്ടികവിഭാഗത്തിനും അധ്യക്ഷന്മാരെ സംവരണം ചെയ്ത മണ്ഡലങ്ങളില്‍ പറ്റിയ സ്ഥാനാര്‍ഥികളെ കണ്ടത്തൊനും ശ്രമം നടക്കുന്നുണ്ട്. ഇക്കുറി കവലകളിലെല്ലാം പെട്ടികള്‍വെച്ച് അഭിപ്രായം സ്വീകരിച്ചാണ് ഇടതുമുന്നണി പ്രകടനപത്രിക തയാറാക്കുന്നത്. എസ്.എന്‍.ഡി.പി സഹകരണത്തോടെ ബി.ജെ.പി കരു നീക്കം നടത്തുന്ന പ്രദേശങ്ങളില്‍ വിജയം ഉറപ്പാക്കുംവിധം സ്ഥാനാര്‍ഥിനിര്‍ണയത്തിലും പ്രചാരണത്തിലും ഇടതുമുന്നണി പ്രത്യേക ശ്രദ്ധപുലര്‍ത്തും.
യു.ഡി.എഫില്‍ ഒന്നും വ്യക്തമായിട്ടില്ല. ലീഗും കോണ്‍ഗ്രസും തമ്മില്‍ പ്രശ്നങ്ങളുള്ള മലപ്പുറത്ത് സീറ്റ് ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ജനതാദള്‍- യുവും കൂടുതല്‍ അവകാശവാദമുന്നയിക്കുന്നു. കണ്ണൂര്‍ മേയര്‍ സ്ഥാനത്തിനായി ലീഗ്-കോണ്‍ഗ്രസ് പോരും ശക്തമാണ്. പുറമെ തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ കോണ്‍ഗ്രസിലെ ഗ്രൂപ് യുദ്ധവും നടക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ രീതിതന്നെ ഇക്കുറിയും തുടരുമെന്ന് ധാരണയുണ്ടെങ്കിലും പുതുതായി വന്ന ആര്.എസ്.പി അടക്കമുള്ളവര്‍ക്ക് സീറ്റ് നല്‍കണം. ജനതാദള്‍ -യു കൂടുതല്‍ സീറ്റിനായി സമ്മര്‍ദം ഉയര്‍ത്തുന്നുണ്ട്. കോട്ടയത്തും ഇടുക്കിയിലും മാണി ഗ്രൂപ്പും വലിയ മോഹങ്ങള്‍ പുലര്‍ത്തുന്നു. ആര്.എസ്.പിയുടെ ആവശ്യങ്ങള്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തര്‍ക്കത്തിന് വഴിവെച്ചിട്ടുണ്ട്.
ഇടതുപക്ഷത്തുണ്ടായിരുന്നപ്പോള്‍ ലഭിച്ച സീറ്റുകളെങ്കിലും വാങ്ങുകയാണ് ആര്.എസ്.പി ലക്ഷ്യം. എന്നാല്‍, സിറ്റിങ് സീറ്റ് എന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ജില്ലാ തലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ഇപ്പോഴുണ്ടായ ധാരണ. ചൊവ്വാഴ്ച നേതാക്കള്‍ എറണാകുളത്ത് യോഗം ചേരുന്നുണ്ട്. പത്താം തീയതിയോടെ എല്ലാം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നല്‍കുന്നത്. എസ്.എന്‍.ഡി.പിയുമായി ധാരണയായാലേ ബി.ജെ.പിക്ക് സ്വന്തം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന വാര്‍ഡുകള്‍ നിശ്ചയിക്കാനാവൂ. എസ്.എന്‍.ഡി.പിക്ക് എത്ര സീറ്റ് നല്‍കണമെന്ന ചര്‍ച്ച പോലും വന്നിട്ടില്ല. അവരുടെ പാര്‍ട്ടി പിറന്നിട്ടുമില്ല. വി.എസ്.ഡി.പി, കെ.പി.എം.എസിലെ ഒരു വിഭാഗം, മറ്റ് സാമുദായിക സംഘടനകള്‍ തുടങ്ങിയവരുമായൊക്കെ ചര്‍ച്ച നടത്താനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
