കോൺഗ്രസുമായി സഖ്യത്തിനില്ല സീതാറാം യെച്ചൂരി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസിെൻറ പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നടന്ന സി.പി.എം പ്ലീനത്തിെൻറ സമാപന സമ്മേളനത്തിൽ റിപ്പോർട്ടിനും പൊതുചർച്ചക്കും മറുപടി പറയുകയായിരുന്നു യെച്ചൂരി.
വിശാഖപട്ടണം പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയത്തിൽ പാർട്ടി ഉറച്ച് നിൽക്കുമെന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്‌തിട്ടില്ല. സഖ്യസാധ്യതകൾ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്‌ത് തീരുമാനിക്കും, ഐക്യമുണ്ടെങ്കിൽ ആർക്കും പാർട്ടിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു. പാർട്ടിയുടെ വിജയത്തിന് ഐക്യം അനിവാര്യമാണെന്നും പാർട്ടിക്കുള്ളിലെ വ്യതിയാനങ്ങൾ ചെറുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
