തിരുത്തല്‍ മാത്രമാണ് പോംവഴി; ഇഫും ബട്ടും ഇല്ലാതെ പറയണം: ‘ജനശക്തി’യില്‍ എം.എ. ബേബി
text_fieldsതിരുവനന്തപുരം: സ്വന്തം പ്രവര്‍ത്തന, ജീവിത, സംഘടനാ ശൈലികള്‍ തിരുത്തി മാത്രമേ ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തുന്ന സങ്കീര്‍ണാവസ്ഥ സി.പി.എമ്മിന് മറികടക്കാന്‍ കഴിയൂവെന്ന എം.എ. ബേബിയുടെ മുന്നറിയിപ്പുമായി ‘ജനശക്തി’ വാരിക. തെറ്റ് തെറ്റാണെന്ന് സമ്മതിക്കേണ്ടത് കമ്യൂണിസ്റ്റുകാരന്‍െറ ഉത്തരവാദിത്തമാണ്. അഴിമതിക്കെതിരായി എല്‍.ഡി.എഫ് നടത്തുന്ന സമരത്തില്‍ ആര്. ബാലകൃഷ്ണപിള്ളയെ മുന്നില്‍ നിര്‍ത്തിയാല്‍ അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടോയെന്ന ചോദ്യം ഉയരുമെന്നും ബേബി തുറന്നടിക്കുന്നു. സി.പി.എം വിട്ടവര്‍ പ്രസിദ്ധീകരിക്കുന്ന ജനശക്തിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബേബിയുടെ തുറന്നുപറച്ചിലും സ്വയം വിമര്‍ശവും. സി.പി.എം സംസ്ഥാനനേതൃത്വം അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വാരിക ഇടക്കാലത്തിനുശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്തിയ വിഭാഗീയതയെന്ന തെറ്റില്‍ പങ്കാളിയായ ഒരാളാണ് താനെന്ന് പറയുന്നതിനൊപ്പം നേതാക്കളുടെ അനുചിത പദപ്രയോഗങ്ങളുടെ പേരില്‍ പിണറായി വിജയനെതിരെ ഒളിയമ്പും മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.ജി. പരമേശ്വരന് നായര്‍ക്ക് നല്കിയ അഭിമുഖത്തില്‍ പ്രയോഗിക്കുന്നുണ്ട് അദ്ദേഹം.
‘ഇടതുപക്ഷം കൂടുതല്‍ ജനകീയമായി അടിത്തട്ടിലേക്ക് നിരന്തരം ഇറങ്ങിച്ചെന്ന് നിസ്വരുടെ ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കരുതലോടെ ചെവികൊടുത്തും സ്വന്തം പ്രവര്‍ത്തന- ജീവിത- സംഘടനാ ശൈലികള്‍ ഒൗചിത്യപൂര്‍വം തിരുത്തിയും വിപുല ശക്തിയായി വളരുക മാത്രമാണ് ഈ സങ്കീര്‍ണാവസ്ഥ മറികടക്കാനുള്ള പോംവഴി’ണെന്ന് ബേബി പറയുന്നു. ‘കേരളത്തില്‍ കൗശല പൂര്‍വമായ നീക്കങ്ങളിലൂടെ സാന്നിധ്യമറിയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യംവെച്ചുള്ള അവസരവാദരാഷ്ട്രീയം കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ട് ബി.ജെ.പി വളരുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന് സദൃശമായ സ്ഥിതി കേരളത്തിലും രൂപപ്പെടാന്‍ ഇടയാക്കുന്നു. അരുവിപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന കുറച്ച് ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാക്കാന്‍ മാത്രമല്ല, സി.പി.എമ്മിന് ലഭിക്കുമായിരുന്ന വോട്ടുകള്‍ തട്ടിമാറ്റാനും ഇടയാക്കി. ലീഗിനും മാണി കേരളാ കോണ്‍ഗ്രസിനും കീഴടങ്ങുന്ന കോണ്‍ഗ്രസ് നയവും ബി.ജെ.പിക്ക് വളരാന്‍ വളക്കൂറുള്ള മണ്ണ് ഒരുക്കുന്നുണ്ട്’- അദ്ദേഹം പറയുന്നു. മാണി ഗ്രൂപ്പുമായും ലീഗുമായും സി.പി.എം നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അടുപ്പമുണ്ടെന്ന വിമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ബേബിയുടെ ഈ നിരീക്ഷണം.
സ്വന്തം കുറവുകള്‍ കണ്ടത്തെി തിരുത്തുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ‘ജനറല്‍ സെക്രട്ടറിമാരായിരുന്ന ഇ.എം.എസും സുന്ദരയയ്യും തെറ്റ് പറ്റിയാല്‍ ഇഫും ബട്ടും ഒന്നും ചേര്‍ക്കാതെ മറ്റു ന്യായീകരണങ്ങള്‍ പറയാതെ തെറ്റാണെന്ന് സമ്മതിക്കേണ്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം വിമര്‍ശം നടത്തി തിരുത്തിയില്ളെങ്കില്‍ അതാണ് ശത്രുവര്‍ഗത്തിന് ഗുണകരമാവുക. പഴയരീതിയില്‍ ഇനി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ല.’ ആര്. ബാലകൃഷ്ണപിള്ളക്ക് പൊതുസമൂഹത്തിലുള്ള വിശ്വാസ്യതക്കുറവ് സി.പി.എമ്മും എല്‍.ഡി.എഫും കണ്ടില്ളെന്ന് നടിക്കുന്നത് ഒട്ടും ശരിയല്ളെന്നതില്‍ ഒരു സംശയവുമില്ളെന്നും ബേബി ചൂണ്ടിക്കാട്ടുന്നു. സംസാരിക്കുമ്പോള്‍ ശക്തമായ വിമര്‍ശം ഉന്നയിക്കുമ്പോള്‍ തന്നെ അത് സമൂഹത്തിന് സ്വീകരിക്കാന്‍ കഴിയുന്ന പദങ്ങള്‍ ഉപയോഗിച്ചാവണം. ഒരാളുടെ ഹൃദയത്തെ വേദനിപ്പിച്ചുകഴിഞ്ഞാല്‍ അത് പാടായി മനസ്സില്‍ കിടക്കും. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയ വിഭാഗീയതയെന്ന തെറ്റില്‍ ഒരു ഘട്ടത്തില്‍ താന്‍ പങ്കാളിയായിരുന്നുവെന്ന് ഏറ്റുപറയുകയാണെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
