ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി
text_fieldsതിരുവനന്തപുരം: ഇടഞ്ഞുനില്‍ക്കുന്ന മുസ്ലിംലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കംതുടങ്ങി. ഇതിന്‍െറ ഭാഗമായി ഇന്നലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തി. പരാതികള്‍ ബുധനാഴ്ച മുഖ്യമന്ത്രിയെ നേരില്‍കണ്ട് അറിയിക്കാനും ലീഗ് നേതാക്കള്‍ ആലോചിക്കുന്നുണ്ട്.
പഞ്ചായത്ത്- മുനിസിപ്പല്‍ വിഭജനവും രൂപവത്കരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് തങ്ങളെ ഒറ്റപ്പെടുത്തിയെന്ന കാഴ്ചപ്പാടാണ് ലീഗിനുള്ളത്. കോണ്‍ഗ്രസിന്‍െറ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് തങ്ങള്‍ പഴികേള്‍ക്കേണ്ടിവന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ രൂപവത്കരണം റദ്ദുചെയ്ത ഹൈകോടതി വിധിക്കെതിരെ ലീഗ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് ആരോപണമുണ്ട്. മുന്നണി നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യം തുറന്നുപറയും.
ഇതോടൊപ്പം അറബിക് സര്‍വകലാശാല രൂപവത്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധനവകുപ്പ് അനാവശ്യവാദങ്ങള്‍ നിരത്തി പ്രതിസന്ധി സൃഷ്ടിച്ചുവെന്ന പരാതിയും ഉണ്ട്. തങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ വകുപ്പ് മന്ത്രിയോടുപോലും കൂടിയാലോചിക്കാതെ സസ്പെന്‍ഡ് ചെയ്തതിലെ അമര്‍ഷവും ലീഗിനുണ്ട്.
കോണ്‍ഗ്രസ് നിലപാടിലുള്ള പ്രതിഷേധം അറിയിക്കാനാണ് കഴിഞ്ഞദിവസം വിഴിഞ്ഞം കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍നിന്ന് ലീഗ് മന്ത്രിമാര്‍ ബോധപൂര്‍വം വിട്ടുനിന്നത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചതോടെയാണ് സമവായ ശ്രമം തുടങ്ങിയത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
