വിഴിഞ്ഞം: ലീഗിന്‍െറ വിട്ടുനില്‍ക്കല്‍ തിരിച്ചടി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍നിന്ന് മുസ്ലിംലീഗ് മന്ത്രിമാര്‍ വിട്ടുനിന്നത് ഭരണനേതൃത്വത്തിന് തിരിച്ചടിയായി. ലീഗിന്‍െറ ഉന്നതാധികാരസമിതി തിങ്കളാഴ്ച പാണക്കാട് ചേര്‍ന്നതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, കോണ്‍ഗ്രസുമായുള്ള ചില തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ നീളുന്നതാണ് വിട്ടുനില്‍ക്കലിന് കാരണമെന്നാണ് അറിയുന്നത്. ഇത് രാഷ്ട്രീയമായി തിരിച്ചടിയായെന്ന് മാത്രമല്ല സര്‍ക്കാറിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് ആയുധവുമായി.
പ്രതിഷേധം ഉണ്ടായിട്ടും വിഴിഞ്ഞത്തില്‍ മൗനം പാലിക്കേണ്ട സാഹചര്യം സൃഷ്ടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷത്തെ ഉള്‍പ്പെടെ വെട്ടിലാക്കിയിരിക്കെയാണ് സ്വന്തം പാളയത്തില്‍ നിന്നുള്ള മുറുമുറുപ്പ്. പദ്ധതിക്ക് എതിരല്ളെന്ന് പ്രതിപക്ഷത്തിന് പരസ്യമായി പറയേണ്ടിവന്നതിനിടെയാണ് ലീഗിന്‍െറ അപ്രഖ്യാപിത ബഹിഷ്കരണം.
കരാര്‍ ഒപ്പിടും മുമ്പ് സമവായാന്തരീക്ഷം സൃഷ്ടിക്കുന്നതിന് കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രിയാണ്. അദാനി പോര്‍ട്സിന്‍െറ മേധാവി ഗൗതം അദാനിയത്തെന്നെ രംഗത്തിറക്കിയാണ് ഇതിന് നീക്കം നടത്തിയത്. സര്‍ക്കാറിന്‍െറയും മുന്നണിയുടെയും പിന്തുണ ഉയര്‍ത്താനും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ത്തിക്കാട്ടാവുന്ന മികച്ച വിഷയങ്ങളിലൊന്നായി കരാറിനെ മാറ്റാനുമായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. എന്നാല്‍, ലീഗ് നടപടി സര്‍ക്കാറിനെയും ഭരണമുന്നണിയെയും സംബന്ധിച്ചിടത്തോളം വല്ലാത്ത തിരിച്ചടിയാണ്.
നടപടി ഭരണമുന്നണിയില്‍ സൃഷ്ടിച്ച ആഘാതം ചെറുതല്ല. പ്രതിപക്ഷം ഇക്കാര്യം ഉയര്‍ത്തിക്കാട്ടി സര്‍ക്കാറിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ ഭരണനേതൃത്വം ബുദ്ധിമുട്ടും. കരാര്‍ ഒപ്പിടല്‍ തിയതി പെട്ടെന്ന് തീരുമാനിച്ചതല്ളെന്നു മാത്രമല്ല, ഇന്നലത്തെന്നെ ചേര്‍ന്ന് തീരുമാനമെടുക്കേണ്ട അടിയന്തരവിഷയങ്ങളൊന്നും ലീഗിന് ഉണ്ടായിരുന്നുമില്ല.
ചടങ്ങില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന നിര്‍ബന്ധബുദ്ധി സര്‍ക്കാറിന്‍െറ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ഉണ്ടായിരുന്നില്ളെന്നാണ് വിട്ടുനില്‍ക്കലുമായി ബന്ധപ്പെട്ട് ലീഗ് കേന്ദ്രങ്ങള്‍ പ്രതികരിച്ചത്. ഇതില്‍നിന്ന് അവരുടെ തീരുമാനം ബോധപൂര്‍വം ആയിരുന്നുവെന്ന് വ്യക്തമാണ്. അങ്ങനെയല്ളെന്ന് വരുത്താന്‍ പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി അടിയന്തരമായി വിളിച്ചുചേര്‍ക്കുകയായിരുന്നുവെന്നും വ്യക്തം.
തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും ഇടഞ്ഞുനില്‍ക്കുകയാണ്. ലീഗിന്‍െറ സമ്മര്‍ദത്തിന് വഴങ്ങിയാണ് സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളെ വഞ്ചിക്കുന്നതായും അപ്പീല്‍ തള്ളിക്കുന്നതിനുള്ള വഴികളാണ് നോക്കുന്നതെന്നുമുള്ള സംശയം ലീഗിനുണ്ട്. മാത്രമല്ല, വിദ്യാഭ്യാസവകുപ്പിന്‍െറ പല പദ്ധതികളും തടസ്സപ്പെടുത്തുന്നുവെന്ന പരാതിയും ഇവര്‍ ഉന്നയിക്കുന്നു.
തങ്ങളുടെ വകുപ്പുകളോട് പ്രതികാരമനോഭാവത്തോടെയാണ് ധനവകുപ്പിന്‍െറ പെരുമാറ്റമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ വിജിലന്‍സ് കേസിന്‍െറ പേരില്‍ ആഭ്യന്തരവകുപ്പ് സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതും ലീഗിനെ ചൊടിപ്പിക്കുന്നുണ്ട്. വകുപ്പ് മന്ത്രിയോട് പോലും ആലോചിക്കാതെ തങ്ങളുടെ വകുപ്പില്‍ ഇടപെട്ടിട്ടും ഭരണമുന്നണി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല.
ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇവയൊന്നും പരിഹരിക്കാതെ വിഴിഞ്ഞം കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് ഉചിതമാവില്ളെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലീഗ് നേതൃത്വം ഇത്തരമൊരു തീരുമാനത്തിലത്തെിയതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
