സി.പി.എമ്മില്‍ വീണ്ടും വി.എസ് ‘വധം’
text_fieldsതിരുവനന്തപുരം: ഒരിടവേളക്കുശേഷം സി.പി.എമ്മില്‍ വീണ്ടും വി.എസ് വിചാരണയും ‘വധ’വും. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം, തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയും തെരഞ്ഞെടുപ്പ് വൈകലിന്‍െറ സാധ്യതയും, എസ്.എന്‍.ഡി.പി യോഗം- ബി.ജെ.പി സഖ്യം തുടങ്ങിയ നിര്‍ണായക രാഷ്ട്രീയ വിഷയങ്ങളും സംഘടനാപ്രശ്നവും പരിഗണിക്കാന്‍ ചേരുന്ന നാലു ദിവസത്തെ നേതൃയോഗത്തിലാണ് വി.എസ്. അച്യുതാനന്ദന്‍െറ പാര്‍ട്ടിവിരുദ്ധ നടപടികള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമായത്.
വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന സമിതിയില്‍ സംസ്ഥാന സമ്മേളന അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കവെയാണ് വി.എസിന്‍െറ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി നേതൃത്വം രംഗത്തത്തെിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഫെബ്രുവരിയില്‍, സംസ്ഥാന സമ്മേളനത്തിനുമുമ്പ് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ പരാതി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവെന്നതും പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നല്‍കിയ ചാനല്‍ അഭിമുഖങ്ങളില്‍ സംസ്ഥാന നേതൃത്വത്തെയും മുന്‍ ജനറല്‍ സെക്രട്ടറിയെയും വിമര്‍ശിച്ചതുമടക്കം എടുത്തുപറഞ്ഞായിരുന്നു കോടിയേരിയുടെ റിപ്പോര്‍ട്ടിങ്. ആയുര്‍വേദ ചികിത്സയിലായതിനാല്‍ സംസ്ഥാന സമിതിയിലെ ക്ഷണിതാവായ വി.എസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
വി.എസ് തുടര്‍ച്ചയായി പാര്‍ട്ടിക്ക് വഴങ്ങുന്നില്ളെന്ന് കോടിയേരി പറഞ്ഞു. അദ്ദേഹം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് പാര്‍ട്ടിയെ വിവാദത്തില്‍ കൊണ്ടത്തെിക്കുന്നത്. അല്ലാതെ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ വിഭാഗീയ പ്രശ്നങ്ങളില്ല. ഒരിക്കല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീര്‍പ്പുകല്‍പിച്ച എ.ഡി.ബി വായ്പ, പി.ഡി.പി ബാന്ധവം, എസ്.എന്‍.സി ലാവലിന്‍, സോളാര്‍ സമരമടക്കമുള്ള വിഷയങ്ങള്‍ വീണ്ടും ഉന്നയിക്കുകയാണ് വി.എസ് ചെയ്യുന്നത്. കേന്ദ്ര കമ്മിറ്റിക്ക് അദ്ദേഹം നല്‍കിയ രേഖയുടെ പൂര്‍ണരൂപം സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നു. വി.എസിന്‍െറ കത്ത് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്ത് തള്ളിയതാണ്. വി.എസിന്‍െറ അച്ചടക്കലംഘനങ്ങള്‍ അവസാനിക്കുന്നില്ളെന്നാണ് ഇത് കാണിക്കുന്നത്. മുമ്പ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷവും ജനറല്‍ സെക്രട്ടറിക്കയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയിരുന്നു.
പാര്‍ട്ടിക്കെതിരെ ഫാഷിസ്റ്റ് മനോഭാവം എന്ന ആരോപണം ഉന്നയിച്ചു. യു.ഡി.എഫ് വന്‍ പ്രതിസന്ധിയില്‍ നീങ്ങുമ്പോഴെല്ലാം വി.എസ് അവരെ സഹായിക്കുന്ന തരത്തില്‍ പാര്‍ട്ടിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ് പതിവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തിയതും നേതൃത്വം വിശദീകരിച്ചു. എന്നാല്‍ നേതൃത്വത്തിന്‍െറ നടപടിക്കെതിരെ എസ്. ശര്‍മ രംഗത്തുവന്നു. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യാത്ത കാര്യങ്ങള്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയാണ് നേതൃത്വം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭാഗങ്ങള്‍ പിന്നീട് റിപ്പോര്‍ട്ടില്‍നിന്നുതന്നെ പിന്‍വലിക്കേണ്ടിവന്നുവെന്നത് മറക്കരുത്.
അണികളില്‍ വി.എസ് വിരുദ്ധ വികാരമുണ്ടാക്കുന്ന നടപടികളാണ് നേതൃത്വത്തിന്‍െറ ഭാഗത്തുനിന്ന് സമ്മേളനകാലയളവില്‍ ഉണ്ടായത്. തയാറാക്കിയ റിപ്പോട്ട് പിന്‍വലിക്കേണ്ടിവന്നതടക്കമുള്ള നടപടികളില്‍ സ്വയംവിമര്‍ശപരമായി വിലയിരുത്തലാണ് സെക്രട്ടേറിയറ്റിന്‍െറ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ശര്‍മ പറഞ്ഞു. വി.എസിനെതിരായ വിമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിന്‍െറ ഭാഗമല്ളെന്നും ഇവിടെ പരാമര്‍ശിച്ചതേയുള്ളൂവെന്നും കോടിയേരി ബാലകൃഷ്ണന്‍ ശര്‍മക്ക് മറുപടിയായി പറഞ്ഞു. കേന്ദ്ര നേതൃത്വത്തെ പ്രതിനിധീകരിച്ച് എസ്. രാമചന്ദ്രന്‍പിള്ളയും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
