ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ ലഘുലേഖകള്‍
text_fieldsകൊല്ലം: ആര്‍.എസ്.പി സംസ്ഥാന സമ്മേളനവേദിയില്‍ നേതൃത്വത്തിനെതിരെ ചോദ്യങ്ങളുമായി ലഘുലേഖകള്‍ വിതരണം ചെയ്തു. എല്‍.ഡി.എഫ് മുന്നണി വിട്ടതും ആര്‍.എസ്.പിയുടെ പുനരേകീകരണവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വൈകിപ്പിക്കുന്നതുമെല്ലാം ചോദ്യങ്ങളായുണ്ട്. ഒരു കൂട്ടം പാര്‍ട്ടി സ്നേഹികള്‍ എന്ന് മാത്രമാണ് ലഘുലേഖയിലുള്ളത്. സമ്മേളന പ്രതിനിധികള്‍ക്കിടയിലാണ് ശനിയാഴ്ച ലഘുലേഖകള്‍ വിതരണം ചെയ്തത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ താമസസ്ഥലങ്ങളിലും റൂമുകളിലും ഇത് എത്തിച്ചിട്ടുണ്ട്.
അക്കമിട്ട് നിരത്തിയ 10 ചോദ്യങ്ങളാണുള്ളത്. ആര്‍.എസ്.പി നേതൃത്വം ദയവായി മറുപടി പറയുമോ? എന്ന തലക്കെട്ടോടെയാണ് ലഘുലേഖ തുടങ്ങുന്നത്. കോവൂര്‍ കുഞ്ഞുമോന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയില്ളെങ്കില്‍ ആര്‍.എസ്.പി എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രമേയം പാസാക്കുമോ എന്നും ചോദിക്കുന്നു. മാന്നാര്‍ മത്തായി സ്പീക്കിങ് സിനിമയിലെ ഗര്‍വാസീസ് ആശാന്‍ എല്ലാവരെയും സിനിമയിലെടുത്ത പോലെ രൂപവത്കരിച്ച ആള്‍ക്കൂട്ട കമ്മിറ്റി നിലനില്‍ക്കുമോ? അഞ്ചു ജില്ലകളില്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കാത്തത് വീഴ്ചയല്ളേ? പാര്‍ലമെന്‍റ് സീറ്റിന്‍െറ പേരില്‍ അഴിമതി-അശ്ളീല സര്‍ക്കാറിനെ പിന്തുണക്കുമ്പോള്‍ രാഷ്ട്രീയ മര്യാദകള്‍ പാലിക്കേണ്ടതില്ളേ എന്നും ചോദിക്കുന്നുണ്ട്. കഴിഞ്ഞകാല സമ്മേളനത്തിലെ തീരുമാനങ്ങള്‍ അബദ്ധമായി പോയെന്നും മുന്‍കാല സമ്മേളനങ്ങള്‍ പാസാക്കിയ രാഷ്ട്രീയ രേഖകള്‍ വിവരക്കേടായിരുന്നുവെന്ന് പറയേണ്ടി വരും. ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവും കുത്തകകളെ അനുകൂലിക്കുന്നതുമായ നയങ്ങള്‍ തിരുത്തണമെന്ന് കോണ്‍ഗ്രസ് ഹൈകമാന്‍ഡിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാന്‍ കെ.പി.സി.സി തയാറാകണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെടുമോ എന്നും ചോദിച്ചിട്ടുണ്ട്.
സരിത വിഷയം ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് സമ്മതിക്കാമോ? അണികളെ വിശ്വാസമില്ലാത്തതുകൊണ്ടല്ളേ ലക്ഷം പേരുടെ റാലിയും കാല്‍ലക്ഷം ചുവപ്പുപടയുടെ മാര്‍ച്ചും ഒഴിവാക്കിയത് എന്നും ചോദിക്കുന്നു.
ആര്‍.എസ്.പി ദേശീയ നേതൃത്വത്തിനെതിരെയും ലഘുലേഖയില്‍ വിമര്‍ശമുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രമേയവുമായി ഒത്തുപോകുമോ? കേന്ദ്ര കമ്മിറ്റി ഈ രാഷ്ട്രീയ പ്രമേയം അംഗീകരിച്ചിട്ടുണ്ടോ? ആണവക്കരാര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ.ടി.ജെ. ചന്ദ്രചൂഡന്‍ തെറ്റായാണ് നയിച്ചത്. യു.പി.എ 50,000 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്ന് പ്രസംഗിച്ചുനടന്നത് കളവാണെന്ന് തുറന്നുപറയാമോയെന്നും ചോദ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
