Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightPanchayat Electionschevron_rightPanchayat Election 2020chevron_rightവാക്കുപാലിച്ചു;...

വാക്കുപാലിച്ചു; കുട്ടികൾക്ക് ഫു​​ട്ബാ​ളു​മാ​യി ജ​യ​ഘോ​ഷ് എ​ത്തി

text_fields
bookmark_border
വാക്കുപാലിച്ചു; കുട്ടികൾക്ക് ഫു​​ട്ബാ​ളു​മാ​യി ജ​യ​ഘോ​ഷ് എ​ത്തി
cancel
camera_alt

ജ​യ​ഘോ​ഷ് എ​ട​ത്ത​റ​യി​ൽ കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബാ​ൾ കൈ​മാ​റു​ന്നു

പ​റ​ളി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചു​രു​ങ്ങി​യ വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും വോ​ട്ട​ഭ്യ​ർ​ഥ​ന സ​മ​യ​ത്ത് കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്കാ​ൻ ഫു​ട്ബാ​ളു​മാ​യി ജ​യ​ഘോ​ഷ് എ​ത്തി.

കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ൻ​റും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​റ​ളി ഡി​വി​ഷ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന കെ.​എ​സ്. ജ​യ​ഘോ​ഷാ​ണ് ഫു​ട്ബാ​ളു​മാ​യി പ​റ​ളി എ​ട​ത്ത​റ - അ​ഞ്ചാം​മൈ​ലി​ൽ കു​ട്ടി​ക​ളെ കാ​ണാ​നെ​ത്തി​യ​ത്. സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സ​മ​യ​ത്ത് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ എ​ട​ത്ത​റ​യി​ൽ വെ​ച്ച് ര​ണ്ട് ക്ല​ബി​ലെ കു​ട്ടി​ക​ൾ ജ​യി​ച്ചാ​ൽ ക​ളി​ക്കാ​ൻ ഫു​ട്ബാ​ൾ വാ​ങ്ങി​ത്ത​ര​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യം രു​ചി​ച്ചാ​ലും കു​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട ര​ണ്ട് ഫു​ട്ബാ​ളു​ക​ളു​മാ​യി ജ​യ​ഘോ​ഷ് അ​വ​രു​ടെ ക​ളി​സ്ഥ​ല​ത്ത് എ​ത്തി കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി.

പ​റ​ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ എം.​ആ​ർ. ഗു​രു​വാ​യൂ​ര​പ്പ​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. കൃ​ഷ്ണ​ദാ​സ്, കു​ഞ്ചൂ​സ് എ​ട​ത്ത​റ, കെ. ​മ​ണി​ക​ണ്ഠ​ൻ, വി. ​ര​മേ​ശ്‌, എ​ച്ച്. അ​ബ്​​ദു​ല്ല, എ. ​സു​രേ​ഷ്, റി​ൻ​ഷാ​ദ്, കെ.​എ. സു​ലൈ​മാ​ൻ എ​ന്നി​വ​ർ ജ​യ​ഘോ​ഷി​നൊ​പ്പം എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayath election 2020
News Summary - Jaya Ghosh arrives with football for children
Next Story