യു.ഡി.എഫ് തോൽവിയെ ചൊല്ലി തർക്കം; അഞ്ചു വോട്ടിന് തോറ്റത് കാലുവാരിയിട്ടെന്ന്, അടിപിടിയിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsപറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെട്ടതിനെത്തുടർന്നുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിച്ചു.
മർദനത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോട്ടുവള്ളി പഞ്ചായത്തിലെ 12ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന എം.എച്ച്. ഹരീഷ് (42), വള്ളുവള്ളി സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എ.കെ. ഹൃദേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും പറവൂരിലെ വ്യത്യസ്ത ആശുപത്രികളിലാണ്. ഹരീഷിെൻറ വലതുകൈക്കുണ്ടായ പൊട്ടലിൽ പ്ലാസ്റ്ററിട്ട നിലയിലാണ്. ഹൃദേഷിന് തലക്ക് പരിക്കുണ്ട്.
വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. തെരഞ്ഞെടുപ്പിൽ ഹരീഷ് അഞ്ച് വോട്ടിന് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഫലപ്രഖ്യാപനത്തിനുശേഷം ഗ്രൂപ്പുവഴക്ക് അടിപിടിയിലേക്ക് എത്തുകയായിരുന്നു. ഐ വിഭാഗക്കാരനായ ഹരീഷിനെതിരെ എ വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തിറങ്ങി പ്രവർത്തിച്ചിരുന്നു. ഫലം വന്നപ്പോൾ ഹരീഷ് അഞ്ച് വോട്ടിന് പരാജയപ്പെടുകയും ചെയ്തു.
ഇതിനെതിരെ കെ.പി.സി.സിക്ക് സ്ഥാനാർഥി പരാതി നൽകിയിരുന്നു. ഇതറിഞ്ഞ എ ഗ്രൂപ് നേതാവുകൂടിയായ ഹൃദേഷ് വീട്ടിലെത്തി ൈകയിൽ കരുതിയിരുന്ന ഇരുമ്പ്പൈപ്പ് ഉപയോഗിച്ച് തന്നെ മർദിക്കുകയായിരുന്നെന്നാണ് ഹരീഷ് പറയുന്നത്. എന്നാൽ, ഹരീഷിെൻറ ബന്ധുവിെൻറ വീട്ടിൽ നിൽക്കുേമ്പാൾ തന്നെ മർദിക്കുകയാണുണ്ടായതെന്ന് ഹൃദേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

