Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightPanchayat Electionschevron_rightPanchayat Election 2020chevron_rightഎന്‍.ഡി.എ മികച്ച...

എന്‍.ഡി.എ മികച്ച പ്രകടനത്തിലൂടെ 34 സീറ്റ് 35 ആക്കി ഉയര്‍ത്തി -നടൻ കൃഷ്ണകുമാർ

text_fields
bookmark_border
എന്‍.ഡി.എ മികച്ച പ്രകടനത്തിലൂടെ 34 സീറ്റ് 35 ആക്കി ഉയര്‍ത്തി -നടൻ കൃഷ്ണകുമാർ
cancel

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍.ഡി.എ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തിയതായി ബി.ജെ.പി തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ മുന്നിൽനിന്ന നടൻ കൃഷ്​ണ കുമാർ. ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നാണ്​ 35 സീറ്റുകള്‍ നേടിയതെന്ന്​ അദ്ദേഹം പറഞ്ഞു.

'വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കുന്നത് ബിജെപി മേയറായിരിക്കും' എനായിരുന്നു ദിവസങ്ങൾക്ക് മുൻപ് നടൻ കൃഷ്ണകുമാർ പറഞ്ഞത്​. എന്നാൽ, മോദി ഇനി വന്നാലും എൽ.ഡി.എഫ് മേയർ തന്നെ സ്വീകരിക്കണമെന്നാണ്​ തിരുവനന്തപുരത്തെ ജനങ്ങൾ വിധിയെഴുതിയത്​.

കഴിഞ്ഞ തവണ 42 സീറ്റുകൾ ലഭിച്ച എൽ.ഡി.എഫ്​ ഇത്തവണ 51 സീറ്റുകൾ നേടി. 2015ൽ 34 സീറ്റ്​ നേടിയ എൻ.ഡി.എ​ 35 ആക്കി നിലമെച്ചപ്പെടുത്തിയപ്പോൾ 21 സീറ്റ്​ ഉണ്ടായിരുന്ന യു.ഡി.എഫ്​ 10ൽ ഒതുങ്ങി.

കൃഷ്ണകുമാറി​െൻറ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

തിരുവനന്തപുരം കോര്‍പറേഷന്‍ ജയിച്ച ഇടതുപക്ഷ മൂന്നണിക്ക് അഭിനന്ദനങ്ങള്‍. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി നയിച്ച എന്‍.ഡി.എ മുന്നണിക്കും അഭിനന്ദനങ്ങള്‍. യു.ഡി.എഫിനെ പറ്റി ഒന്നും പറയാനില്ല.

കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍.ഡി.എ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തി. ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകള്‍ നേടുമ്പോള്‍ എന്‍.ഡി.എയുടെ പ്രത്യകിച്ചു ബി.ജെ.പി നേതാക്കള്‍, സംഘപ്രവര്‍ത്തകര്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച അനേകം വ്യക്തികള്‍, മീഡിയ, സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍, നല്ലവരായ ലക്ഷോപലക്ഷം വോട്ടര്‍മാര്‍ക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി. ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബി.ജെ.പി വളരുന്നു.

ബി.ജെ.പിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഇനി വരും ദിനങ്ങളില്‍ കാണാന്‍ പോകുന്നത് എന്‍.ഡി.എ, എല്‍.ഡി.എഫ് + യു.ഡി.എഫ് മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടി​െൻറയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവര്‍ത്തിക്കുക, പ്രായത്‌നിക്കുക. നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ്.

ദശകങ്ങളായി ഒരു കുടുമ്പത്തിന്റെ കോട്ടയായിരുന്ന അമേട്ടിയില്‍ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോര്‍ക്കുക.എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്. പാര്‍ലിമെന്റില്‍ 2 സീറ്റില്‍ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും. പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക.. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAKrishnakumarBJP
News Summary - Actor Krishnakumar about NDA performance
Next Story