മദ്യലഹരിയിൽ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത ഗൃഹനാഥന് മർദനം; രണ്ടുപേർ അറസ്റ്റിൽ
text_fieldsആദർശ്, സാബു
ഓയൂർ: സ്ഥിരമായി മദ്യപിച്ചെത്തി അസഭ്യം പറയുന്നത് ചോദ്യംചെയ്ത ഗൃഹനാഥന് മർദനം. സംഭവത്തിൽ രണ്ടുപേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല തുറവൂർ ആദർശ് മന്ദിരത്തിൽ എസ്. ആദർശ് (33), സാബു സദനത്തിൽ സാബു (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുറവൂർ ഇടനംകോട്ട് താഴതിൽ വീട്ടിൽ സുനിൽകുമാറിനെയാണ് (40) ഇവർ മർദിച്ചത്.
കഴിഞ്ഞ 18ന് രാത്രി 8.30 നായിരുന്നു സംഭവം. ആദർശും സാബുവും മദ്യപിച്ച് സുനിൽകുമാറിെൻറ വീടിന് മുന്നിലെത്തി അസഭ്യം പറയുന്നത് പതിവായിരുന്നു. ഇത് ചോദ്യംചെയ്ത സുനിലിനെ ഇരുവരും ചേർന്ന് ഇടിക്കട്ട കൊണ്ട് മർദിക്കുകയായിരുന്നു. പരിക്കേറ്റ സുനിൽകുമാർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ പൂയപ്പള്ളി എസ്.ഐ രാജൻ ബാബു, എ.എസ്.ഐമാരായ വിജയകുമാർ, ഗോപകുമാർ, രാജേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

