Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാരിയുടുത്താൽ ഇങ്ങനെയൊന്നും ചെയ്യാൻ കഴിയില്ലെന്ന് ആരാ പറഞ്ഞത്?

text_fields
bookmark_border
എഴുത്തുകാരി അപർണ ജെയ്ൻ ട്വിറ്ററിൽ ഇത് അപ്ലോഡ് ചെയ്തതോടെയാണ് വിഡിയോ തരംഗമായത്
Parul Arora
cancel
camera_alt

പരുൾ അറോറയുടെ പ്രകടനം

ജിംനാസ്റ്റിക്‌സിൽ ദേശീയ തലത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ പരുൾ അറോറ സോഷ്യൽമീഡിയയിലെ താരമാണ്. ഈയിടെ പരുൾ ഷെയർ ചെയ്ത വിഡിയോ അദ്ഭുതത്തോടെയാണ് കണ്ടത്.

തലകുത്തി മറിയുക എന്നത് ശ്രമകരമാണെങ്കിലും പരുൾ അറോറക്ക് അതൊന്നും അത്ര വലിയ കാര്യമല്ല. എന്നാൽ ആറടി നീളമുള്ള സാരിയുടുത്താണ് ഫ്ലിപ് ഫ്ലോപ് ചെയ്യുന്നതെങ്കിലോ? സാരിയുടുത്ത് കഷ്ടി നടന്നുപോകാൻ തന്നെ ബുദ്ധിമുട്ടുള്ള സ്ത്രീകൾ അറോറയുടെ ഈ അഭ്യാസ പ്രകടനങ്ങൾ കണ്ട് അന്തം വിട്ടിരിക്കുകയാണ്.

ബാക്ക് ഫ്‌ളിപ്പ്, കാർട്ട്വീൽസ്, എന്നിവ സാരിയിൽ ചെയ്യുന്ന പരുളിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു മാസം മുൻപാണ് പരുൾ വിഡിയോ പോസ്റ്റ് ചെയ്തത്.എഴുത്തുകാരി അപർണ ജെയ്ൻ ട്വിറ്ററിൽ ഇത് അപ്ലോഡ് ചെയ്തതോടെ വിഡിയോ വീണ്ടും തരംഗമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Who said you can't do anything like this with a sari?
Next Story