Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീവിരുദ്ധ പരാമര്‍ശം: ഒളിമ്പിക്സ് തലവന്‍ രാജിവെച്ചു
text_fieldsbookmark_border
ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ടോക്യോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. ജപ്പാൻ മുൻ പ്രധാനമന്ത്രി കൂടിയായ യോഷിറോ കഴിഞ്ഞയാഴ്ച ഒരു യോഗത്തിനിടെ നടത്തിയ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. കോവിഡ് മൂലം മാറ്റിെവച്ച ഒളിമ്പിക്സ് ജൂലൈ 23നു തുടങ്ങാനിരിക്കെ കായികമേളയെ പുതിയ വിവാദങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. 'സ്ത്രീകൾ യോഗങ്ങളിൽ അധികം സംസാരിക്കുന്നവരാണ്; വൈരാഗ്യബുദ്ധിയോടെയാണ് അവരുടെ നീക്കങ്ങളേറെയും' എന്നായിരുന്നു പരാമർശം. ഇതോടെ, ഒളിമ്പിക്സ് തലവനെതിരെ വൻ വിമർശനം ഉയർന്നു. പിന്നാലെ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തു.
Next Story

