Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
യു.എസ്​ ഒാപൺ: ഇന്ത്യക്കാരൻ സുമിത്​ നാഗൽ രണ്ടാം റൗണ്ടിൽ പുറത്തായി
cancel
Homechevron_rightSportschevron_rightOther Gameschevron_rightയു.എസ്​ ഒാപൺ:...

യു.എസ്​ ഒാപൺ: ഇന്ത്യക്കാരൻ സുമിത്​ നാഗൽ രണ്ടാം റൗണ്ടിൽ പുറത്തായി

text_fields
bookmark_border

ന്യൂയോർക്ക്​: അദ്​ഭുതങ്ങളൊന്നും സംഭവിച്ചില്ല. യു.എസ്​ ഒാപൺ പുരുഷ സിംഗ്​ൾസിൽ ഇന്ത്യയുടെ കുതിപ്പ്​ രണ്ടാം റൗണ്ടിൽ അവസാനിച്ചു. ലോക മൂന്നാം നമ്പറുകാരൻ ഡൊമനിക്​ തീമി​െൻറ പിറന്നാൾ ആഘോഷം ഇന്ത്യക്കാരൻ സുമിത്​ നാഗലി​ന്​ മടക്ക ടിക്കറ്റ്​ സമ്മാനിച്ചു തന്നെയാക്കി (6-3, 6-3, 6-2).

മറെ പുറത്ത്​; സെറിന മൂന്നാം റൗണ്ടിൽ

ആൻ​ഡി മറെയുടെ ഘോഷയാത്രക്ക്​ രണ്ടാം റൗണ്ടിൽ സമാപനം. 15ാം സീഡുകാരനായ കാനഡക്കാരൻ ഫെലിക്​സ്​ ആഗർ അലിസിമെ നേരിട്ടുള്ള ​മൂന്നു​ സെറ്റിനാണ്​ മറെയെ പുറത്താക്കിയത്​. സ്​കോർ: 6-2, 6-3, 6-4. ഗ്രിഗർ ദിമിത്രോവും മിലോസ്​ റാവോണിചും പുറത്തായി.

വനിത സിംഗ്​ൾസിൽ സെറിന വില്യംസ്​ റഷ്യക്കാരി മാർഗരിറ്റ ഗാസ്​പറിനെ 6-2, 6-4 സ്​കോറിന്​ തോൽപിച്ച്​ മൂന്നാം റൗണ്ടിൽ കടന്നു. വിക്​ടോറിയ അസര​െങ്ക, ​െസ്ലാവെയ്​ൻ സ്​റ്റീഫൻസ് മൂന്നാം റൗണ്ടിൽ കടന്നപ്പോൾ, മുൻ ലോക ഒന്നാം നമ്പർ ഗർബിൻ മുഗുരുസ പുറത്തായി.

Show Full Article
TAGS:Sumit Nagal Dominic Thiem US open 
Next Story