Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
athletics
cancel
Homechevron_rightSportschevron_rightOther Gameschevron_rightദ​ക്ഷി​ണ മേ​ഖ​ല...

ദ​ക്ഷി​ണ മേ​ഖ​ല ദേ​ശീ​യ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്​ തു​ട​ങ്ങി; ഒ​ന്നാം​നാ​ൾ ത​മി​ഴ്നാ​ട്

text_fields
bookmark_border

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്​​റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ആ​രം​ഭി​ച്ച ദ​ക്ഷി​ണ​മേ​ഖ​ല ദേ​ശീ​യ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​‍െൻറ ആ​ദ്യ ദി​നം ത​മി​ഴ്നാ​ടി​‍െൻറ മു​ന്നേ​റ്റം. മൂ​ന്നു മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്ന ദി​വ​സം ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും കേ​ര​ള​വും ത​ര​ക്കേ​ടി​ല്ലാ​ത്ത നേ​ട്ടം കൊ​യ്ത​പ്പോ​ൾ ഓ​വ​റോ​ൾ പോ​യ​ൻ​റ്​ നി​ല​യി​ൽ ആ​തി​ഥേ​യ​ർ​ക്ക് ര​ണ്ടാം സ്ഥാ​ന​മു​ണ്ട്.

12 സ്വ​ർ​ണ​വും 15 വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി 218.5 പോ​യ​ൻ​റാ​ണ് ത​മി​ഴ്നാ​ടി​ന് ഇ​തു​വ​രെ ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ന് ഏ​ഴു സ്വ​ർ​ണം, 10 വെ​ള്ളി, 14 വെ​ങ്ക​ലം (197.5) നേ​ടാ​നാ​യി.

അ​ണ്ട​ർ 16 പെ​ൺ ലോ​ങ്ജം​പി​ൽ ഇ.​എ​സ്. ശി​വ​പ്രി​യ (5.49 മീ​റ്റ​ർ), ഡി​സ്ക​സ്ത്രോ​യി​ൽ അ​ഖി​ല രാ​ജു (36.94 മീ.), ​അ​ണ്ട​ർ 18 വ​നി​ത പോ​ൾ​വാ​ൾ​ട്ടി​ൽ നേ​ഖ എ​ൽ​ദോ (3.20 മീ.), ​അ​ണ്ട​ർ 20 - 100 മീ​റ്റ​റി​ൽ പി.​ഡി. അ​ഞ്ജ​ലി (11.94 സെ​ക്ക​ൻ​ഡ്), അ​ണ്ട​ർ 14 -60 മീ​റ്റ​റി​ൽ ആ​യു​ഷ് കൃ​ഷ്ണ (7.57 സെ​ക്ക​ൻ​ഡ്), അ​ണ്ട​ർ 18 ലോ​ങ്ജം​പി​ൽ ബെ​യോ​ൺ ജോ​ർ​ജ് (6.95 മീ.), ​അ​ണ്ട​ർ 20 800 മീ​റ്റ​റി​ൽ ടി.​എ​സ്. മ​നു (57.86 സെ​ക്ക​ൻ​ഡ്) എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​‍െൻറ സു​വ​ർ​ണ​താ​ര​ങ്ങ​ൾ.

ആ​തി​ഥേ​യ​ർ​ക്ക​ു​വേ​ണ്ടി 100 മീ​റ്റ​റി​ൽ സാ​ന്ദ്ര​മോ​ൾ സാ​ബു, 60 മീ​റ്റ​റി​ൽ അ​ൽ​ഫോ​ൺ​സ് ട്രീ​സ ടെ​റി​ൻ, ഡി​സ്ക​സ്ത്രോ​യി​ൽ വി.​എ​സ്. അ​നു​പ്രി​യ, 800 മീ​റ്റ​റി​ൽ സി. ​ചാ​ന്ദ്നി, ജാ​വ​ലി​ൻ​ത്രോ​യി​ൽ ഐ​ശ്വ​ര്യ സു​രേ​ഷ്, ജാ​വ​ലി​ൻ​ത്രോ​യി​ൽ ത​ലീ​ത്ത കു​മ്മി സു​നി​ൽ, പോ​ൾ​വാ​ൾ​ട്ടി​ൽ ആ​ര​തി നാ​യ​ർ, ആ​ൺ ലോ​ങ്ജം​പി​ൽ പി. ​വി​ഷ്ണു, ലോ​ങ്ജം​പി​ൽ ടി.​ജെ. ജോ​സ​ഫ്, ഹൈ​ജം​പി​ൽ അ​ഫ്നാ​ൻ മു​ഹ​മ്മ​ദ് സ​ബി​ൻ എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ലും സ്വ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athletic
News Summary - Southern Region National Junior Athletic Championship begins
Next Story