Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൂട്ടിങ്ങിൽ മിന്നുന്ന നേട്ടവുമായി അഥീന
text_fieldsbookmark_border
തൃശൂർ: ചെന്നൈയിൽ നടന്ന പന്ത്രണ്ടാമത് സൗത്ത് സോൺ റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് തൃശൂർ സ്വദേശിനിയായ അഥീന റോണിഷ് ചാലക്കൽ. എയർ റൈഫിൾ സബ്ജൂനിയർ വിഭാഗത്തിൽ സ്വർണവും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വെങ്കല മെഡലുകളുമാണ് അഥീന വാരിക്കൂട്ടിയത്.
തൃശൂർ പോട്ടോർ ഭാരതീയ വിദ്യാഭവൻ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. തൃശൂർ ജില്ലാ റൈഫിൾ അസോസിയേഷൻ ഷൂട്ടിങ് റേഞ്ചിലാണ് അഥീന പരിശീലനം നേടിയത്. കെ.യു. വിനീഷ്, കെ.വി. ഘനശ്യാം, ചെറിയാൻ കളരിക്കൽ എന്നിവരാണ് ഷൂട്ടിങ്ങിൽ ട്രെയിനർമാർ.
Next Story

