ഇടവേളക്കു ശേഷം കോർട്ടിലിറങ്ങിയ സാനിയ മിർസക്ക് ജയത്തോടെ തുടക്കം
text_fieldsഹൈദരാബാദ്: ഒരു വർഷത്തെ ഇടവേളക്കു ശേഷം കോർട്ടിലിറങ്ങിയ സാനിയ മിർസക്ക് ജയത്തോടെ തുടക്കം. ഖത്തർ ഓപൺ വനിതാ ഡബ്ൾസിെൻറ ആദ്യ റൗണ്ടിൽ സ്ലോവീനിയൻ താരം ആന്ദ്രെ െക്ലപാചിനൊപ്പം ഇറങ്ങിയ സാനിയ ഒന്നാം റൗണ്ടിൽ യുക്രെയ്നിയൻ ഇരട്ട സഹോദരികളായ നദിയ കിച്നോക് - ലുഡ്മില കിച്നോക് കൂട്ടിെന തോൽപിച്ചാണ് തിരിച്ചുവരവിന് വിജയത്തിളക്കമേകിയത്.
സ്കോർ 6-4, 6-7, 10-5. 2020 ഫെബ്രുവരിയിൽ ദോഹ ഓപണിൽ കളിച്ചശേഷം ആദ്യമായാണ് താരം കളത്തിലെത്തുന്നത്. കോവിഡ് കാരണം കളിക്കളത്തിന് ലോക്ക് വീണതും, ഫിറ്റ്നസ് പ്രശ്നവുമെല്ലാം സാനിയയുടെ തിരിച്ചുവരവ് താമസിപ്പിച്ചു.
അമ്മയായ ശേഷം 2020 തുടക്കത്തിൽ കളത്തിലിറങ്ങിയ സാനിയ നാദിയക്കൊപ്പം ഹൊബാർട്ട് ഓപൺ കിരീടമണിഞ്ഞിരുന്നു.

