Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അർജുന അവാർഡിനായി ഇനിയും ഏത്​ മെഡലാണ്​ നേടേണ്ടത്​​ -മോദിയോട്​ സാക്ഷി മാലിക്​
cancel
Homechevron_rightSportschevron_rightOther Gameschevron_rightഅർജുന അവാർഡിനായി...

അർജുന അവാർഡിനായി ഇനിയും ഏത്​ മെഡലാണ്​ നേടേണ്ടത്​​ -മോദിയോട്​ സാക്ഷി മാലിക്​

text_fields
bookmark_border

ന്യൂഡൽഹി: അർജുന അവാർഡ്​ ജേതാക്കളെ പ്രഖ്യാപിച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കായികമന്ത്രി കിരൺ റിജിജുവിനും തുറന്നകത്തുമായി ഗുസ്​തിതാരം സാക്ഷിമാലിക്​.

റിയോ ഒളിമ്പിക്​സിൽ ഗുസ്​തിയിൽ വെങ്കലമെഡൽ ലഭിച്ച സാക്ഷിമാലിക്​ നേര​ത്തെ രാജീവ്​ ഗാന്ധി ഖേൽരത്​ന അവാർഡ്​ നേടിയിരുന്നു. ഈ വർഷം സാക്ഷിയുടെ പേര്​ അർജ്ജുന അവാർഡിനായി നാമനിർദേശം ചെയ്​തിരുന്നു. പക്ഷേ രാജ്യത്തെ കായികരംഗത്തെ പരമോന്നത പുരസ്​കാരമായ ഖേൽരത്​ന നേടിയ താരമെന്ന നിലയിലാണ്​ സാക്ഷിയെ അർജുന അവാർഡിൽ നിന്നും ഒഴിവാക്കിയത്​.

ഈ വിശദീകരണത്തിൽ സാക്ഷി ​ ഒട്ടും തൃപ്​തയല്ലായിരുന്നു. ഇതിനെത്തുടർന്നാണ്​ മോദിക്കും കായികമന്ത്രിക്കും സാക്ഷി കത്തയച്ചത്​. ഖേൽരത്​ന അവാർഡ്​ നേടിയ താരമെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ എൻെറ പേരിനൊപ്പം അർജുന അവാർഡും വേണമെന്ന്​ ഞാൻ ആഗ്രഹിക്കുന്നുണ്ട്​. ഈ പുരസ്​കാരത്തിനായി ഏതുമെഡലാണ്​ ഞാൻ ഇന്ത്യക്കായി നേടേണ്ടത്​. അതോ, ഈ ജീവിതത്തിൽ അർജുന അവാർഡ്​ ലഭിക്കാൻ എനിക്ക്​ ഭാഗ്യമുണ്ടാകില്ലേ? -സാക്ഷി കത്തിൽ ചൂണ്ടിക്കാട്ടി.

റിയോ ഒളിമ്പിക്സിന്​ ശേഷം ജൊഹന്നാസ്​ബർഗിൽ നടന്ന കോമൺവെൽത്ത്​ ഗെയിംസിൽ സ്വർണമെഡലും ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും സാക്ഷി നേടിയിരുന്നു. പത്മശ്രീ അവാർഡ്​ ജേതാവ്​കൂടിയാണ്​ സാക്ഷി.

ക്രിക്കറ്റ്​ താരം ഇശാന്ത്​ ശർമ, അത്​ലറ്റ്​ ദ്യുതി ചന്ദ്​, ഫുട്​ബാൾ താരം സന്ദേശ്​ ജിങ്കാൻ, ഷൂട്ടിങ്​ താരം സൗരഭ്​ ചൗധരി എന്നിവരടക്കമുള്ള 27പേർക്കാണ്​ ഈ വർഷം അർജുന പുരസ്​കാരം ലഭിച്ചത്​. സമിതി നിർദേശിച്ച 29 പേരിൽ നിന്നും ​നേരത്തേ ഖേൽരത്​ന പുരസ്​കാരം നേടിയ മീരാഭായ്​ ചാനു, സാക്ഷി മാലിക്​ എന്നിവരെ​ ഒഴിവാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arjuna awardsakshi malik
Next Story