സജീവ് സി. നായര്‍ വോളിബാള്‍ അമ്പയറിങ്ങിലെ പുത്തന്‍ താരോദയം
text_fieldsസജീവ് സി. നായർ
നെടുങ്കണ്ടം: വോളിബാള്‍ മത്സരം നിയന്ത്രിക്കാന്‍ ഇടുക്കിയില്നിന്നൊരു കായികാധ്യാപകന്.
നെടുങ്കണ്ടം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകൻ സജീവ് സി. നായരാണ് കേരളത്തിലെ ഏറ്റവും വലിയ മത്സരമായ 50ാം സംസ്ഥാന സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് ഫൈനല്‍ മത്സരം നിയന്ത്രിച്ച ഏറ്റവും പ്രായം കുറഞ്ഞ റഫറി എന്ന നിലയില്‍ ശ്രദ്ധേയനായത്.
പാലാ കൊടുമ്പിടിയില്‍ കഴിഞ്ഞ ആഴ്ച അവസാനിച്ച വോളിബാള്‍ ചാമ്പ്യന്‍ഷിപ് നിരവധി ഇന്ത്യന്‍ ഇൻറര്‍നാഷനല്‍ താരങ്ങള്‍ അണിനിരന്ന മത്സരമായിരുന്നു.
2004ല്‍ സംസ്ഥാന റഫറി ടെസ്റ്റും 2015ല്‍ നാഷനല്‍ റഫറി ടെസ്റ്റും വിജയിച്ച ഇദ്ദേഹം ഇൻറര്‍നാഷനല്‍ റഫറീസ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്.
വോളിബാൾ രംഗത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയെയും അണ്ണാമലൈ യൂനിവേഴ്സിറ്റിയെയും പ്രതിനിധാനംചെയ്തിട്ടുള്ള സജീവ് കായിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം പിഎച്ച്.ഡി പഠനം നടത്തുകയാണിപ്പോള്‍.
'ലീപ് ഫിറ്റ്നസ് ടിപ്സ്' യൂട്യൂബ് ചാനല്‍ അവതാരകന്, ഗ്രന്ഥകര്‍ത്താവ് എന്ന നിലയിലും കായികരംഗത്ത് ശ്രദ്ധേയനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

