Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightതാൻ വിരമിച്ചെന്ന്​...

താൻ വിരമിച്ചെന്ന്​ പി.വി സിന്ധു; പിന്നാലെ ട്വിസ്​റ്റ്​

text_fields
bookmark_border
താൻ വിരമിച്ചെന്ന്​ പി.വി സിന്ധു; പിന്നാലെ ട്വിസ്​റ്റ്​
cancel

ന്യൂഡൽഹി: ലോക വനിത ബാഡ്​മിൻറൺ റാങ്കിങ്ങിൽ ആറാം റാങ്കുകാരിയും ഒളിംപിക്​സ്​ മെഡൽ ജേതാവുമായ പി.വി സിന്ധുവിൻെറ ഫേസ്​ബുക്​ പോസ്​റ്റ്​ കണ്ടവർ അമ്പരന്നു. 'ഞാൻ വിരമിച്ചു' എന്ന്​ വലിയ അക്ഷരത്തിൽ എഴുതിയത്​ കണ്ട്​ അമ്പരപ്പോടെ തുടർന്നുവായിച്ചവർക്ക്​ ഒടുവിലാണ്​ ആശ്വാസം വീണത്​.

സിന്ധുവിൻെറ ട്വീറ്റിൻെറ തുടക്കം ഇങ്ങനെ: ''എൻെറ ചിന്തകളെ ശരിയായ പാതയിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുകയാണ്​. ഈ മോശം കാലം എൻെറ മനസ്സ്​ മടുപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളെ ഞെട്ടിപ്പിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ തീരുമാനം ഞാനെടുക്കുകയാണ്​. ഞാൻ ബാഡ്​മിൻറൺ അവസാനിപ്പിക്കുകയാണ്​. എന്നാൽ ഇത്​ വായിച്ചുകഴിയു​േമ്പാൾ എൻെറ മനസ്സിലുള്ളത്​ നിങ്ങൾക്ക്​ മനസ്സിലാകും''

എന്നാൽ തുടർന്ന്​ സിന്ധു കുറിച്ചതെല്ലാം കോവിഡിനെക്കുറിച്ചായിരുന്നു. കോവിഡിനെക്കുറിച്ചുള്ള അനാവശ്യ ചിന്തകളിൽ നിന്നും ആശയക്കുഴപ്പങ്ങളിൽ നിന്നും ഞാൻ വിരമിക്കുകയാണെന്നാണ്​ സസ്​പെൻസിനൊടുവിൽ സിന്ധു പറഞ്ഞത്​. കോവിഡിനെതിരെ പൊരുതാൻ താൻ തീരുമാനിക്കുന്നതായും അലംഭാവത്തോടെയുള്ള സമീപനത്തിൽ നിന്നും ഞാൻ വിരമിക്കുന്നതായും സിന്ധു കുറിച്ചു.

കോച്​ പുല്ലേല ഗോപിചന്ദുമായി സിന്ധുവിന്​ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ പരക്കുന്നതിനിടെ സിന്ധുവിൻെറ വെരിഫൈഡ്​ അക്കൗണ്ടിൽ നിന്നും 'വിരമിക്കൽ' വാർത്ത കണ്ടവർ ഏതായാലും ഒന്ന്​ ഞെട്ടി.

Show Full Article
TAGS:PV Sindhu badminton 
Next Story