Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightടോക്യോ ഒളിമ്പിക്​സ്​ ...

ടോക്യോ ഒളിമ്പിക്​സ്​ സ്​പോൺസർമാർ 25,000 കോടി കനിയണം

text_fields
bookmark_border
ടോക്യോ ഒളിമ്പിക്​സ്​  സ്​പോൺസർമാർ 25,000 കോടി കനിയണം
cancel

ടോ​ക്യോ: കോ​വി​ഡി​ൽ കു​ടു​ങ്ങി ഒ​രു വ​ർ​ഷം നീ​ണ്ട ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​ര​ത്തെ സ്​​പോ​ൺ​സ​ർ​മാ​ർ വാ​ഗ്​​ദാ​നം ചെ​യ്​​തി​രു​ന്ന​ത്​ 25,000 കോ​ടി രൂ​പ.

മു​ൻ ഒ​ളി​മ്പി​ക്​​സു​ക​ളെ അ​പേ​ക്ഷി​ച്ച്​ ര​ണ്ടി​ര​ട്ടി കൂ​ടി​യ തു​ക. സ്വ​കാ​ര്യ ഫ​ണ്ടി​ങ്ങി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ഒ​ളി​മ്പി​ക്​​സി​െൻറ മൊ​ത്തം വ​രു​മാ​ന​ത്തി​െൻറ 60 ശ​ത​മാ​ന​മാ​ണ്​ പ്രാ​ദേ​ശി​ക സ്​​പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ടി​ക്ക​റ്റ്​ വി​ൽ​പ​ന വ​ഴി 14 ശ​ത​മാ​നം ല​ഭി​ക്കു​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്നു​വെ​ങ്കി​ലും കാ​ണി​ക​ൾ​ക്ക്​ അ​ടു​ത്ത വ​ർ​ഷ​വും പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​മോ എ​ന്നാ​ണ്​ ആ​ശ​ങ്ക.

നേ​ര​ത്തെ സ്​​പോ​ൺ​സ​ർ​ഷി​പ്പു​മാ​യി മു​ന്നോ​ട്ടു​​വ​ന്ന ക​മ്പ​നി​ക​ൾ അ​ടു​ത്ത വ​ർ​ഷ​വും തു​ക മു​ട​ക്കാ​ൻ ത​യാ​റാ​ണോ​യെ​ന്ന്​ ഉ​റ​പ്പി​ക്കാ​ൻ വൈ​കാ​തെ യോ​ഗം വി​ളി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ക​രാ​ർ പു​തു​ക്കു​ന്ന കാ​ര്യ​ത്തി​ൽ മി​ക്ക ക​മ്പ​നി​ക​ളും താ​ൽ​പ​ര്യ​ക്കു​റ​വ്​ കാ​ണി​ക്കു​ന്ന​താ​യാ​ണ്​ സൂ​ച​ന.

പ്രാ​ദേ​ശി​ക സ്​​പോ​ൺ​സ​ർ​മാ​രാ​യി 67 ക​മ്പ​നി​ക​ളാ​ണ്​ നേ​ര​ത്തെ ക​രാ​റി​ലെ​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ മു​ൻ​നി​ര സ്​​പോ​ൺ​സ​ർ​മാ​ർ 11 എ​ണ്ണം.

ശ​രാ​ശ​രി 1,89,000 കോ​ടി​യാ​ണ്​ ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ന്​ ചെ​ല​വ്. പ​രി​പാ​ടി കു​റ​ച്ച്​ ​ചെ​ല​വു കു​റ​ക്കാ​നാ​യാ​ൽ പോ​ലും ​അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വ​ന്ന ക​ന​ത്ത ചെ​ല​വു​ക​ൾ ഇ​നി വീ​ണ്ടെ​ടു​ക്കാ​നാ​വി​ല്ല.

Show Full Article
TAGS:Tokyo Olympics 2020 olympic sponsorship 2020 Summer Olympics tokyo2020 japan 
Next Story