Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകാൾ...

കാൾ ലൂയിസിനെ അതിശയിപ്പിച്ച ചാട്ടക്കാരൻ

text_fields
bookmark_border
കാൾ ലൂയിസിനെ അതിശയിപ്പിച്ച ചാട്ടക്കാരൻ
cancel

കറാച്ചി: നിരനിരയായി നിർത്തിയിട്ട 11 ബൈക്കുകൾ. ഒാടിയെത്തി ടേക്​ഒാഫ്​ ചെയ്​ത്​, ബൈക്കുകൾക്ക്​ മുകളിലൂടെ പറന്നിറങ്ങുന്ന പാകിസ്​താനി യുവാവി​െൻറ ഉശിരൻ ലോങ്​ജംപ്​ കണ്ട്​ അതിശയിച്ചത്​ അത്​ലറ്റിക്​സിലെ ഇതിഹാസതാരം സാക്ഷാൽ കാൾ ലൂയിസ്​. പാകിസ്​താനിൽനിന്നുള്ള ​സ്​പോർട്​സ്​ ജേണലിസ്​റ്റ്​ മൊഹി ഷാ ട്വിറ്ററിൽ പങ്കുവെച്ച ചെറു വിഡിയോയാണ്​ ലോങ്​ജംപിൽ നാല്​ ഒളിമ്പിക്​സ്​ സ്വർണം നേടിയ കാൾ ലൂയിസിനെ വിസ്​മയിപ്പിച്ചത്​. 21കാരനായ ആസിഫ്​ മച്​ലിവാല എന്ന പാക്​ യുവാവി​െൻറ ചാട്ടം പങ്കുവെച്ച കാൾ ലൂയിസ്​ അവ​െൻറ നിർഭയ​ത്വത്തെയും മനക്കരുത്തിനെയും അഭിനന്ദിച്ചു.

കാൾലൂയിസ്​ റി ട്വീറ്റ്​ ചെയ്​​തതോടെ പാക്​ യുവാവ്​ അത്​ലറ്റിക്​സ്​ ലോകത്തും താരമായി. ഇതോടെ, ആസിഫി​െൻറ മറ്റു സാഹസിക ചാട്ടങ്ങളുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതു കണ്ട പാകിസ്​താൻ അത്​ലറ്റിക്​സ്​ ഫെഡറേഷൻ ആസിഫിനെ പരിശീലനത്തിനും ട്രയൽസിനുമായി ലാഹോറിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​. കറാച്ചിയിൽനിന്നും 100 കി.മീ അകലെയുള്ള തട്ടയിൽ മത്സ്യവിൽപനക്കാരനായ ആസിഫ്​ ​ടിക്​ ടോക്​ വിഡിയോക്ക്​ വേണ്ടിയാണ്​ ഇൗ സാഹസിക ചാട്ടങ്ങൾ നടത്തുന്നത്​.

എന്നാൽ, യുവാവിലെ പ്രതിഭ അറിഞ്ഞതോടെ പരിക്കിന്​ സാധ്യതയുള്ള സാഹസം നിർത്താൻ പാക്​ അത്​ലറ്റിക്​സ്​ പ്രസിഡൻറ്​ മുഹമ്മദ്​ അക്രം നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistaniyoungster jumps
Next Story