നാഷനൽ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്: ക്രിക്കറ്റ് ബാൾ ത്രോയിൽ വിഷ്ണുവിന് വെള്ളിത്തിളക്കം
text_fieldsവിഷ്ണു
വെള്ളമുണ്ട: നാഷനൽ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ക്രിക്കറ്റ് ബാൾ ത്രോയിൽ വയനാട് സ്വദേശി വിഷ്ണുവിന് വെള്ളി മെഡൽ.
അസമിലെ ഗുവാഹതിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലെ ക്രിക്കറ്റ് ബാൾ ത്രോയിലാണ് വാളേരി ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ വിഷ്ണു മെഡൽ കരസ്ഥമാക്കിയത്. ആദ്യമായാണ് ദേശീയ തലത്തിൽ മത്സരിക്കുന്നത്.
ജില്ല, സംസ്ഥാന മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ചാണ് വിഷ്ണു ദേശീയ തലത്തിലേക്ക് മത്സരിക്കാൻ അർഹത നേടിയത്. വാളേരി പള്ളിയാർക്കണ്ടി വീട്ടിൽ കേളുവിെൻറയും മാധുവിെൻറയും മകനാണ്.
മാനന്തവാടി ബി.ആര്.സിയിലെ സ്പെഷലിസ്റ്റ് കായിക അധ്യാപകനായ കെ.വി. സജിയാണ് പരിശീലകന്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

