Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightദേ​ശീ​യ ജൂ​നി​യ​ർ...

ദേ​ശീ​യ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീ​റ്റ്​: കേ​ര​ളം നാ​ലാ​മ​ത്​

text_fields
bookmark_border
ദേ​ശീ​യ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീ​റ്റ്​: കേ​ര​ളം നാ​ലാ​മ​ത്​
cancel

ഗു​വാ​ഹ​തി: ദേ​ശീ​യ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീ​റ്റി​​ൽ ഹ​രി​യാ​ന ചാ​മ്പ്യ​ന്മാ​ർ. അ​വ​സാ​ന ദി​നം അ​ഞ്ചു മെ​ഡ​ലു​ക​ൾ നേ​ടി​യ കേ​ര​ളം നാ​ലാം സ്​​ഥാ​ന​ത്താ​ണ്​. ഒ​മ്പ​തു​ സ്വ​ർ​ണ​വും ഏ​ഴു​ വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി​യാ​ണ്​ കേ​ര​ളം നാ​ലാ​മ​താ​യ​ത്. ചാ​മ്പ്യ​ന്മാ​രാ​യ ഹ​രി​യാ​ന 21 സ്വ​ർ​ണ​വും 20 വെ​ള്ളി​യും 14 വെ​ങ്ക​ല​വും നേ​ടി. ര​ണ്ടാം സ്​​ഥാ​നം ത​മി​ഴ്​​നാ​ട്​ (13-12-12) നേ​ടി​യ​പ്പോ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശാ​ണ്​ മൂ​ന്നാം സ്​​ഥാ​ന​ത്ത്​ (13-8-14).

അ​വ​സാ​ന ദി​നം ര​ണ്ടു സ്വ​ർ​ണ​വും മൂ​ന്നു​ വെ​ള്ളി​യു​മാ​ണ്​ കേ​ര​ളം ക​ര​സ്​​ഥ​മാ​ക്കി​യ​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 20 വി​ഭാ​ഗം 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ ജെ. ​വി​ഷ്​​ണു​പ്രി​യ​യും 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ആ​ൻ​സി സോ​ജ​നു​മാ​ണ് (0.24.51 സെ​ക്ക​ൻ​ഡ്)​ സ്വ​ർ​ണം നേ​ടി​യ​ത്. തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​ന്‍സി ലോ​ങ്ജം​പി​ലും സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 18 വി​ഭാ​ഗം 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ കെ.​വി. ല​ക്ഷ്​​മി​പ്രി​യ, ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 18 വി​ഭാ​ഗം ഹൈ​ജം​പി​ൽ ബി. ​ഭ​ര​ത്​ രാ​ജ്, ഇ​തേ വി​ഭാ​ഗ​ത്തി​ൽ 1500 മീ​റ്റ​ർ ഒാ​ട്ട​ത്തി​ൽ റി​ജോ​യ്​ ജെ ​എ​ന്നി​വ​രാ​ണ്​ വെ​ള്ളി നേ​ടി​യ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athlete meet
News Summary - national junior athlete meet
Next Story