Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഒരു മണിക്കൂറിൽ ഏറ്റവും...

ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ദൂരമെന്ന റെക്കോഡിന്​ ഇനി പുതിയ അവകാശികൾ

text_fields
bookmark_border
ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ദൂരമെന്ന റെക്കോഡിന്​ ഇനി പുതിയ അവകാശികൾ
cancel
camera_alt

മുഹമ്മദ്​ ഫറ

ബ്രസൽസ്​: ഗാലറിയുടെ ആരവങ്ങളില്ലാതെ അത്​ലറ്റിക്​സ്​ ട്രാക്കിൽ ഒരു അപൂർവ റെക്കോഡി​െൻറ പിറവി. ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ദൂരമെന്ന റെക്കോഡിന്​ ഇനി പുതിയ അവകാശികൾ.

പുരുഷ- വനിത വിഭാഗങ്ങളിൽ​ ഒരേ ദിനംതന്നെ പുതിയ ദൂരം പിറന്നു. ദീർഘദൂര ഒാട്ടത്തിലെ ബ്രിട്ടീഷ്​ ഇതിഹാസം മുഹമ്മദ്​ ഫറയും, വനിതകളിൽ നെതർലൻഡ്​സി​െൻറ സിഫാൻ ഹസനുമാണ്​ ഡയമണ്ട്​ ലീഗി​െൻറ ഭാഗമായി ബ്രസൽസിൽ നടന്ന വാൻ ഡമ്മെ മീറ്റിൽ ചരിത്രം കുറിച്ചത്​. ​

മാരത്തൺ ഇതിഹാസം ഹെലെ ഗെബ്രെസലാസിയുടെ പേരിലെ 13 വർഷം പഴക്കമുള്ള റെക്കോഡ്​ മറികടന്നായിരുന്നു ഫറയുടെ ഫിനിഷ്​. ഒരു മണിക്കൂറിൽ 21.330 കി.മീ അ​ദ്ദേഹം ഒാടിത്തീർത്തു. ​

സിഫാൻ ഹസൻ

2017ൽ ട്രാക്കിനോട്​ വിടപറഞ്ഞ്​ റോഡ്​ റേസിലേക്ക്​ ശ്രദ്ധ നൽകിയ ഫറ ട്രാക്കിൽതന്നെയായിരുന്നു ചരിത്രം കുറിച്ചത്​. 2007 ജൂണിൽ ഗെബ്രസലാസി കുറിച്ച 21.285 കിലോമീറ്റർ എന്ന റെക്കോഡായിരുന്നു മറികടന്നത്​.

വനിതകളിൽ സിഫാൻ ഹസൻ തകർത്തത്​ 12 വർഷം പഴക്കമുള്ള റെക്കോഡും. ഒരു മണിക്കൂറിൽ 18.930 കി.മീ ആണ്​ സിഫാൻ ഒാടിയത്​. മറികടന്നത്​ 2008 ജൂണിൽ ഇത്യോപ്യയുടെ ഡി​ർ ട്യൂണെ കുറിച്ച (18.157കി.മീ) റെക്കോഡാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsworld recordMo Farah
Next Story