ഇടിക്കൂട്ടിലെ സിംഹങ്ങൾ ഏറ്റുമുട്ടി; 54ാം വയസ്സിൽ മൈക് ടൈസണിന് തിരിച്ചുവരവ്
text_fieldsകാലിഫോർണിയ: പഴയകാല പടക്കുതിരകളുടെ ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ല. കനപ്പെട്ട പഞ്ചുകൾ, റിങ്ങിെൻറ ചുറ്റും ഓടിച്ചാടി ഇടിപ്പൂരം, മുറുകുന്ന പോര് പെട്ടെന്ന് ചിരിയും ആേശ്ലഷവുമാവുന്നു. ബോക്സിങ്ങിലെ പഴയകാല ഇതിഹാസങ്ങൾ മൈക് ടൈസൺ, റോയ് ജോൺസ് ജൂനിയർ സൗഹൃദ പോരാട്ടം ആരും തോൽക്കാതെ പിരിഞ്ഞു. രണ്ടു മിനിറ്റ് വീതം ദൈർഘ്യമുള്ള എട്ട് റൗണ്ടുകളിലായാണ് ഇടിക്കൂട്ടിലെ പഴയ സിംഹങ്ങൾ ഏറ്റുമുട്ടിയത്.
മുൻ ഹെവിവെയ്റ്റ് ചാമ്പ്യനായ മൈക് ടൈസൺ റിങ് വിട്ട് 15 വർഷത്തിനു ശേഷം 54ാം വയസ്സിലാണ് വീണ്ടും അങ്കത്തിനിറങ്ങിയത്. ഹെവിയെറ്റും മിഡ്ൽവെയ്റ്റും ഉൾപ്പെടെ നാല് വെയ്റ്റ്ക്ലാസിലും ലോകചാമ്പ്യനായ റോയ് ജോൺസൺ രണ്ടു വർഷം മുമ്പാണ് വിരമിച്ചത്. 51ാം വയസ്സിലാണ് താരം ടൈസനെതിരെ റിങ്ങിലിറങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

