Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right91ാം ജയം; ലൂയിസ്​​...

91ാം ജയം; ലൂയിസ്​​ ഹാമിൽട്ടൺ മൈക്കൽ ഷൂമാക്കറിനൊപ്പം

text_fields
bookmark_border
91ാം ജയം; ലൂയിസ്​​ ഹാമിൽട്ടൺ  മൈക്കൽ ഷൂമാക്കറിനൊപ്പം
cancel

മ്യൂണിക്​: ഫോർമുല വൺ ഗ്രാൻഡ്പ്രീ കിരീടനേട്ടത്തിൽ മൈക്കൽ ​ഷൂമാക്കറിനൊപ്പമെത്തി ലൂയിസ്​ ഹാമിൽട്ടൺ. ജർമനിയിലെ ഇൗഫൽ ഗ്രാൻഡ്​​പ്രീയിലൂടെ ഹാമിൽട്ടൺ കരിയറിലെ 91ാം ജയം നേടു​േമ്പാൾ അഭിനന്ദിക്കാനും ഷൂമാക്കറുടെ അനുഗ്രഹംചൊരിയാനും ഇതിഹാസതാരത്തി​െൻറ മകൻ മിക്​ ഷൂമാക്കറും അരികിലുണ്ടായിരുന്നു. പിതാവി​െൻറ ഹെൽമറ്റ്​ സമ്മാനിച്ചാണ്​ മിക്​ ഹാമിൽട്ടണിനെ അഭിനന്ദിച്ചത്​.

ഇറ്റലിയിലെ ടുസ്​കാനിൽവെച്ച്​ ഷൂമാക്കറു​െട 90ലെത്തിയ ഹാമിൽട്ടണിന്​​, റഷ്യയിൽ പോഡിയത്തിലെത്താനായില്ല. എന്നാൽ, ഇൗഫലിൽ ആ നഷ്​ടം നികത്തിയാണ്​ സീസണിലെ ഏഴാം ഗ്രാൻഡ്​പ്രീ ജയിച്ചത്​.

ആറു തവണ ഫോർമുല വൺ കിരീടമണിഞ്ഞ ഹാമിൽട്ടൺ ഷൂമാക്കറുടെ ഏഴു​ കിരീടമെന്ന നേട്ടത്തിന്​ അരികിലാണിപ്പോൾ. 230 പോയൻറുമായി ചാമ്പ്യൻഷിപ്​​ ഏതാണ്ടുറപ്പിച്ചുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lewis hamilton
News Summary - Lewis Hamilton takes 90th win in red-flagged Tuscan GP
Next Story