Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightദ​ക്ഷി​ണ​മേ​ഖ​ല...

ദ​ക്ഷി​ണ​മേ​ഖ​ല ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്: സ്വ​ർ​ണം വാ​രി കേ​ര​ളം

text_fields
bookmark_border
roshna augustin high jump
cancel
camera_alt

അ​ണ്ട​ര്‍ 18 പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ല്‍ സ്വ​ര്‍ണം നേ​ടു​ന്ന കേ​ര​ള​ത്തി​െൻറ റോ​ഷ്‌​ന അ​ഗ​സ്​​റ്റി​ന്‍ -ചി​ത്രം മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ന​ട​ക്കു​ന്ന ദ​ക്ഷി​ണ​മേ​ഖ​ല ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​െൻറ ര​ണ്ടാം ദി​ന​ത്തി​ലും ത​മി​ഴ്​​നാ​ടി​െൻറ മു​ന്നേ​റ്റം. 24 സ്വ​ര്‍ണ​വും 29 വെ​ള്ളി​യും 21 വെ​ങ്ക​ല​വു​മാ​യി 491.5 പോ​യ​ൻ​റു​മാ​യാ​ണ് ത​മി​ഴ്‌​നാ​ടി​െൻറ കു​തി​പ്പ്. ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മാ​യി ന​ട​ത്തി​യ കു​തി​പ്പി​ല്‍ മൊ​ത്തം 17 സ്വ​ര്‍ണ​വും 28 വെ​ള്ളി​യും 22 വെ​ങ്ക​ല​വു​മ​ട​ക്കം 450.5 പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്ത്​ തു​ട​രു​ക​യാ​ണ് കേ​ര​ളം. ക​ര്‍ണാ​ട​ക​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 14 സ്വ​ര്‍ണ​വും എ​ട്ട്​ വെ​ള്ളി​യും 10 വെ​ങ്ക​ല​വും നേ​ടി 249 പോ​യ​ൻ​റാ​ണ് അ​വ​ർ കൈ​ക്ക​ലാ​ക്കി​യ​ത്. 144 പോ​യ​ൻ​റു​മാ​യി ആ​ന്ധ്ര​പ്ര​ദേ​ശും 118 പോ​യ​ൻ​റു​മാ​യി തെ​ല​ങ്കാ​ന​യും നാ​ലും അ​ഞ്ചും സ്ഥാ​ന​ത്തു​ണ്ട്.

അ​ണ്ട​ര്‍ 20 പെ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ 100 മീ. ​ഹ​ർ​ഡി​ല്‍സി​ല്‍ അ​പ​ർ​ണ റോ​യി​യും (14.14 സെ.) ​ലോ​ങ്ജം​പി​ല്‍ ആ​ന്‍സി സോ​ജ​നും (6.28 മീ.) ​ഹാ​മ​ര്‍ ത്രോ​യി​ല്‍ കെ​സി​യ മ​റി​യം ബെ​ന്നി​യു​മാ​ണ് (49 മീ.) ​കേ​ര​ള​ത്തി​നാ​യി പു​തി​യ റെ​ക്കോ​ഡു​ട​മ​ക​ളാ​യ​ത്. ഇ​ത​ട​ക്കം 11 മീ​റ്റ്​ റെ​ക്കോ​ഡു​ക​ളാ​ണ്​ ര​ണ്ടാം ദി​ന​ത്തി​ൽ പി​റ​ന്ന​ത്. അ​ണ്ട​ര്‍ 14 ലോ​ങ്ജം​പ്​- സാ​യി​ന​ന്ദ​ന, അ​ണ്ട​ര്‍ 18- 800 മീ. -​സ്​​റ്റെ​ഫി സാ​റ കോ​ശി, അ​ണ്ട​ര്‍ 16 ഡി​സ്‌​ക​സ് -കെ.​സി. സ​ര്‍വാ​ന്‍, അ​ണ്ട​ര്‍ 20 പോ​ള്‍വാ​ട്ട്​ -കെ. ​അ​തു​ൽ​രാ​ജ്, അ​ണ്ട​ര്‍ 20 ഹൈ​ജം​പ്​ -രോ​ഷ്‌​നി അ​ഗ​സ്​​റ്റി​ൻ, അ​ണ്ട​ര്‍ 18 800 മീ. -​അ​ജ​യ് കെ. ​വി​ശ്വ​നാ​ഥ്, 110 മീ. ​ഹ​ർ​ഡി​ല്‍സ് -വി. ​മു​ഹ​മ്മ​ദ് ഹ​നാ​ൻ എ​ന്നി​വ​രാ​ണ് മീ​റ്റ് റെ​ക്കോ​ഡു​ക​ള്‍ക്ക് പു​റ​മെ കേ​ര​ള​ത്തി​നാ​യി സ്വ​ർ​ണം നേ​ടി​യ മ​റ്റു​ള്ള​വ​ർ.

അ​ണ്ട​ര്‍ 16 പെ​ണ്‍ ഹൈ​ജം​പി​ല്‍ പ​വ​ന നാ​ഗ​രാ​ജ് (ക​ര്‍ണാ​ട​ക 1.68 മീ.), ​അ​ണ്ട​ര്‍ 16 പെ​ണ്‍ ഷോ​ട്ട്പു​ട്ടി​ല്‍ റു​ബാ​ശ്രീ കൃ​ഷ​ണ​മൂ​ര്‍ത്തി (ത​മി​ഴ്‌​നാ​ട് 14.11 മീ.), ​അ​ണ്ട​ര്‍ 18 പെ​ണ്‍ 400 മീ​റ്റി​ൽ പ്രി​യ ഹ​ബ്ബാ​ത​ന്ന​ഹ​ള്ളി മോ​ഹ​ന്‍ (ക​ര്‍ണാ​ട​ക 54.84 സെ​ക്ക​ൻ​ഡ്), അ​ണ്ട​ര്‍ 18 പെ​ണ്‍ 100 മീ. ​ഹ​ര്‍ഡി​ല്‍സി​ല്‍ അ​ഗ്്‌​സ​ര ന​ന്ദി​നി (തെ​ലു​ങ്കാ​ന 13.87 സെ​ക്ക​ൻ​ഡ്​), ഷോ​ട്ട്പു​ട്ട് അ​ണ്ട​ര്‍ 18 പെ​ണ്‍ -എം. ​ഷ​ര്‍മി​ള (ത​മി​ഴ്‌​നാ​ട് 15.01 മീ.), ​അ​ണ്ട​ര്‍ 20 പെ​ണ്‍ 100 മീ. ​ഹ​ര്‍ഡി​ല്‍സ്- അ​പ​ര്‍ണ റോ​യ് (കേ​ര​ളം 14.14 സെ​ക്ക​ൻ​ഡ്), അ​ണ്ട​ര്‍ 20 പെ​ണ്‍ ലോ​ങ് ജം​പ്​ -ഇ. ​ആ​ന്‍സി സോ​ജ​ന്‍ (കേ​ര​ളം 6.28 മീ.), ​അ​ണ്ട​ര്‍ 20 പെ​ണ്‍ ഹാ​മ​ര്‍ ത്രോ -​കെ​സി​യ മ​റി​യം ബെ​ന്നി (കേ​ര​ളം 49.00 മീ.), ​അ​ണ്ട​ര്‍ 16 ആ​ണ്‍ 800 മീ. - ​ബോ​പ്പ​ണ്ണ ക​ല​പ്പ (ക​ര്‍ണാ​ട​ക ഒ​രു​മി​നി​റ്റ് 56.21 സെ​ക്ക​ൻ​ഡ്​), അ​ണ്ട​ര്‍ 18 ആ​ണ്‍ 400 മീ.- ​എ​സ്. ഭ​ര​ത് (ത​മി​ഴ്‌​നാ​ട് 48.04 സെ​ക്ക​ൻ​ഡ്), അ​ണ്ട​ര്‍ 18 ആ​ണ്‍ പോ​ള്‍വാ​ട്ട്​ ആ​ര്‍. ശ​ക്തി​മ​ഹേ​ന്ദ്ര​ന്‍ (ത​മി​ഴ്‌​നാ​ട് 4.56 മീ.) ​എ​ന്നി​വ​രാ​ണ് പു​തി​യ മീ​റ്റ് റെ​ക്കോ​ഡി​ന് അ​വ​കാ​ശി​ക​ളാ​യ​ത്. മീ​റ്റ് ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:junior athletic championship
News Summary - kerala golden performances in southern national junior athletic championship
Next Story