സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുഞ്ഞ് മുഹമ്മദിനും മയൂഖ ജോണിക്കും ജി.വി. രാജ പുരസ്കാരം
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിെൻറ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി.വി. രാജ പുരസ്കാരത്തിന് അര്‍ഹരായി. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കായികമന്ത്രി ഇ.പി. ജയരാജനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരത്തിന് ബോക്സിങ് പരിശീലകന് ചന്ദ്രലാല്‍ അര്‍ഹനായി. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം.
മികച്ച കായിക പരിശീലകനായി വോളിബാള്‍ കോച്ച് വി. അനില്‍കുമാറിനെ തെരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം.ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ സുജ മേരി ജോര്‍ജിനാണ് കോളജ് തലത്തില്‍ മികച്ച കായിക അധ്യാപികക്കുള്ള പുരസ്കാരം. മികച്ച കായികനേട്ടം കൈവരിച്ച കോളജായി കണ്ണൂരിലെ എസ്.എന്‍ കോളജിനെയും സ്കൂളായി പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.എച്ച് എസിനെയും തെരഞ്ഞെടുത്തു.
കോളജ് തലത്തില്‍ മികച്ച സ്പോട്സ് ഹോസ്റ്റല്‍ താരങ്ങളായി പി.എസ്. അനിരുദ്ധനും പി.ഒ. സയനയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്പോർട്സ് ജേണലിസ്റ്റായി അച്ചടിമാധ്യമത്തില്‍നിന്ന് മാതൃഭൂമിയിലെ സിറാജ് കാസിമും ദൃശ്യമാധ്യമത്തില്‍നിന്ന് മനോരമ ന്യൂസിലെ അനൂബ് ശ്രീധരനും അര്‍ഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

