Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വെർച്വലായി പുരസ്​കാര വിതരണം: ജിൻസി ഫിലിപ്​ ധ്യാൻചന്ദ്​ പുരസ്​കാരം ഏറ്റുവാങ്ങി
cancel
Homechevron_rightSportschevron_rightOther Gameschevron_rightവെർച്വലായി പുരസ്​കാര...

വെർച്വലായി പുരസ്​കാര വിതരണം: ജിൻസി ഫിലിപ്​ ധ്യാൻചന്ദ്​ പുരസ്​കാരം ഏറ്റുവാങ്ങി

text_fields
bookmark_border

ന്യൂഡൽഹി: കോവിഡിൽ​ പ്രേ​ാ​ട്ടോകോളുകളെല്ലാം തകിടംമറിഞ്ഞപ്പോൾ അപൂർവ അനുഭവമായി ​വെർച്വൽ പ്ലാറ്റ്​ഫോമിലെ അവാർഡ്​ വിതരണം. ദേശീയ കായിക ദിനത്തിൽ കായിക ആചാര്യന്മാർക്കും താരങ്ങൾക്കും രാജ്യത്തി​െൻറ ആദരമായി ദ്രോണാചാര്യ, ഖേൽരത്​ന, അർജുന പുരസ്​കാര വിതരണമായിരുന്നു വേദി. പ്രസിഡൻറ്​ രാംനാഥ്​ കോവിന്ദ്​ രാഷ്​ട്രപതി ഭവനിലും കായിക മന്ത്രി കിരൺ റിജിജു വിഗ്യാൻ ഭവനിലും അവാർഡ്​ ജേതാക്കൾ രാജ്യത്തെ വിവിധ നഗരങ്ങളിലെ സായ്​ സെൻററുകളിൽ ഒരുക്കിയ വേദിയിലും നിന്നു.

ഖേൽരത്​ന ജേതാവ്​ രോഹിത്​ ശർമയും അർജുന ജേതാവ്​ ഇശാന്ത്​ ശർമയും വിദേശത്തായതിനാൽ പ​െങ്കടുത്തില്ല. കോവിഡ്​ പോസിറ്റിവായ ​വിനേഷ്​ ഫോഗട്ട്​ (ഖേൽരത്​ന), സാത്വിക്​സായ്​ രാജ്​ റെഡ്​ഢി (അർജുന) എന്നിവർക്കും പ​െങ്കടുക്കാനായില്ല. ഖേൽരത്​ന ജേതാക്കളായ മണിക ​ബത്ര പുണെയിലും പാരാലിമ്പിക്​ ചാമ്പ്യൻ മാരിയപ്പൻ തങ്കവേലു, ഹോക്കി ക്യാപ്​റ്റൻ റാണി രാംപാൽ എന്നിവർ ബംഗളൂരുവിലും നിന്ന്​ ആദരം ഏറ്റുവാങ്ങി. ഖേൽരത്​നക്ക്​ 25 ലക്ഷവും അർജുനക്കും ദ്രോണാചാര്യക്കും 15 ലക്ഷവുമാണ്​ സമ്മാനത്തുക. പട്ടികയിലുള്ള ഏക മലയാളിയായ ഒളിമ്പ്യൻ ജിൻസി ഫിലിപ്​ സമഗ്ര സംഭാവനക്കുള്ള ധ്യാൻചന്ദ്​ പുരസ്​കരം ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramnath kovindNational sports awards
Next Story