Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഉത്തേജക മരുന്ന്​;...

ഉത്തേജക മരുന്ന്​; ആദ്യത്തെ ഇന്ത്യൻ എൻ.ബി.എ താരം സത്​നം സിങ്ങിന് രണ്ട്​ വർഷത്തേക്ക്​​ വിലക്ക്​

text_fields
bookmark_border
ഉത്തേജക മരുന്ന്​; ആദ്യത്തെ ഇന്ത്യൻ എൻ.ബി.എ താരം സത്​നം സിങ്ങിന് രണ്ട്​ വർഷത്തേക്ക്​​ വിലക്ക്​
cancel

ന്യൂയോർക്​: എൻ‌.ബി‌.എ ഡ്രാഫ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച ബാസ്‌കറ്റ്ബോൾ താരം സത്നം സിങ്​ ഭാമരക്ക്​ രണ്ടു വർഷത്തേക്ക്​ വിലക്ക്​. ഉത്തേജക മരുന്ന്​ പരിശോധനയിൽ പിടിക്കപ്പെട്ടതോടെയാണ് എൻ.ബി.എയുടെ​ വിലക്ക്​​. ദേശീയ ആൻറി-ഡോപ്പിങ്​ ഏജൻസിയുടെ (NADA) ആൻറി ഡോപ്പിങ്​ ഡിസിപ്ലിനറി പാനലാണ് താരത്തിനെതിരെ​ നടപടി സ്വീകരിച്ചത്​​​.

പരിശോധനയിൽ നിരോധിത ഉത്തേജക മരുന്നായ ഹിജ്​നമൈൻ ബീറ്റ -2 അഗോണിസ്റ്റ് (Higenamine Beta-2-Agonist)​ പോസിറ്റീവായതിന്​ പിന്നാലെയായിരുന്നു നീക്കം. 2017ൽ സ്​പോർട്​സ്​ മേഖലയിൽ ഹിജ്​നമൈൻ ആഗോളതലത്തിൽ നിരോധിക്കപ്പെട്ടതായി വേൾഡ്​ ആൻറി-ഡോപിങ്​ ഏജൻസി പ്രഖ്യാപിച്ചിരുന്നു.

സെൻറർ പൊസിഷനിൽ കളിക്കുന്ന സത്​നാം 2015ലായിരുന്നു എൻ.ബി.എ സമ്മർ ലീഗിനായി ഡല്ലാസ്​ മാവെറിക്​സിൽ ചേർന്നത്​​. 2015 ഒക്​ടോബർ 31ന് മാവെറിക്​സി​െൻറ ജി-ലീഗ്​ അഫിലിയേറ്റായ​ ടെക്​സാസ്​ ലെജൻഡ്​സ്​ താരത്തെ സ്വന്തമാക്കുകയായിരുന്നു. 2015-16 ജി ലീഗ് സീസണി​െൻറ ഒാപണിങ്​ നൈറ്റിൽ ഓസ്റ്റിൻ സ്പർസിനെതിരായ ടീമി​െൻറ സീസൺ ഓപ്പണറിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 10 മിനിറ്റ് കളിച്ച താരം നാല് പോയിൻറും മൂന്ന് റീബൗണ്ടുകളും ഒരു അസിസ്റ്റും നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DopingNBASatnam Singh Bhamara
News Summary - Indias 1st Player in NBA Satnam Singh Bhamara Banned for Doping
Next Story