Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ചെസ്​ ഒളിമ്പ്യാഡ്:​ ഇന്ത്യ ഫൈനലിൽ
cancel
Homechevron_rightSportschevron_rightOther Gameschevron_rightചെസ്​ ഒളിമ്പ്യാഡ്:​...

ചെസ്​ ഒളിമ്പ്യാഡ്:​ ഇന്ത്യ ഫൈനലിൽ

text_fields
bookmark_border

ചെന്നൈ: ടൈബ്രേക്കറിൽ ​െകാനേരു ഹംപി സമ്മാനിച്ച ജയത്തിലൂടെ ഇന്ത്യ ഫിഡെ ഒാൺലൈൻ ചെസ്​ ഒളിമ്പ്യാഡി​െൻറ ഫൈനലിൽ. സെമിയിൽ പോളണ്ടിനെതിരായ രണ്ടു​ റൗണ്ടിനൊടുവിൽ ഇരുവരും സമനില പാലിച്ചതോടെയാണ്​ മത്സരം ടൈബ്രേക്കറിലേക്ക്​ നീങ്ങിയത്​. അവിടെ റാപിഡ്​ ലോകചാമ്പ്യൻ കൊനേരു ഹംപി രക്ഷയായി.

പോളണ്ടി​െൻറ മോണിക സോകോയെയാണ്​ തോൽപിച്ചത്​. ആദ്യ റൗണ്ടിൽ ഇന്ത്യ 2-4ന്​ തോറ്റിരുന്നു. ആനന്ദും വിദിതും തോറ്റപ്പോൾ മലയാളി താരം നിഹാൽ സരിൻ മാത്രമാണ്​ ജയിച്ചത്​. രണ്ടാം റൗണ്ടിൽ 4.5-1.5 സ്​കോറിന്​ ഇന്ത്യ ജയിച്ചതോടെ സമനിലയായി. റഷ്യ- അമേരിക്ക സെമിയിലെ വിജയികളാവും ഇന്ത്യയുടെ എതിരാളി.

Show Full Article
TAGS:Koneru Humpy india chess 
Next Story