േതാക്ക് കണ്ടു; ഷൂട്ടിങ് ഫെഡറേഷെൻറ പേജ് പൂട്ടി ഫേസ്ബുക്ക്
text_fieldsമ്യൂണിക്: മുന്നറിയിപ്പുകളൊന്നുമില്ലാതെ രാജ്യാന്തര ഷൂട്ടിങ് ഫെഡറേഷെൻറ ഒൗദ്യോഗിക പേജ് പൂട്ടി ഫേസ്ബുക്ക്. 10 വർഷത്തിലേറെയായി െഎ.എസ്.എസ്.എഫിെൻറ ഒൗദ്യോഗിക പേജായി ഉപയോഗിക്കുന്ന അക്കൗണ്ടാണ് ഫേസ്ബുക്ക് അധികൃതർ പൂട്ടിയത്.
ഇതോടെ, പേജ് േബ്ലാക്ക് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യാന്തര ഷൂട്ടിങ് സമൂഹം ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണവും തുടങ്ങി.
കാരണം അറിയിക്കുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെയാണ് ലോകമെങ്ങുമുള്ള ഷൂട്ടിങ് താരങ്ങളും മാധ്യമങ്ങളും ഉൾപ്പെടെ ലക്ഷങ്ങൾ പിന്തുടരുന്ന പേജ് േബ്ലാക്ക് ചെയ്തത്. ഫേസ്ബുക്ക് നിയമങ്ങൾ പ്രകാരം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കാനോ പരസ്യം ചെയ്യാനോ മറ്റോ പാടില്ല. സ്പോർട്സ് ഷൂട്ടിങ്ങിനെ ആയുധമായി തെറ്റിദ്ധരിച്ചാവാം നടപടിയെടുത്തതെന്നാണ് അനുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

