Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right'പ്രാക്​ടീസ്​...

'പ്രാക്​ടീസ്​ മുടങ്ങരുത്​'; കർഷക സമരത്തിനെത്തിയ​ കായിക താരങ്ങൾ 'ജിം' തുറന്നു

text_fields
bookmark_border
പ്രാക്​ടീസ്​ മുടങ്ങരുത്​; കർഷക സമരത്തിനെത്തിയ​ കായിക താരങ്ങൾ ജിം തുറന്നു
cancel

പ്രതിഷേധത്തിൽ അണിചേരു​േമ്പാഴും പരിശീലനം മുടക്കാതെ പഞ്ചാബി താരങ്ങൾ. കേന്ദ്ര സർക്കാറി​െൻറ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്​ കർഷകർ സമരം സംഘടിപ്പിക്കുന്ന നടക്കുന്ന സിംഘു ബോർഡറിൽ 'ജിം' തുറന്നു. കർഷക പ്രതിഷേധത്തിൽ അണിചേർന്ന കായിക താരങ്ങൾക്ക്​ വ്യായാമം മുടങ്ങാതിരിക്കാനാണ്​ 'ജിം കാ ലങ്കർ' ആരംഭിച്ചത്​.

'ജിം' സാമഗ്രികൾ ഓപ്പൺ പ്ലാറ്റ്​ഫോമിലാണ്​ ഒരുക്കിയിരിക്കുന്നത്​. ഇന്ത്യൻ കബഡി ടീം മുൻനായകൻ മാൻകി ബഗ്ഗ, പവർ ലിഫ്​റ്റർ അമൻ ഹോത്തി തുടങ്ങിയവരാണ്​ ഇതിന്​ പിന്നിലുള്ളത്​.

ഫെബ്രുവരിയിൽ തമിഴ്​നാട്ടിൽ നടക്കുന്ന പവർലിഫ്​റ്റിൽ മത്സരത്തിൽ പ​ങ്കെടുക്കേണ്ട അമൻ ഹോത്തി കർഷക സമരത്തിനിടക്ക്​ കടുത്ത പരിശീലനത്തിനാണ്​. സമരം അവസാനിക്കും വരെ തുടരാനാണ്​ തീരുമാനമെന്ന്​ ഹോത്തി പ്രതികരിച്ചു.

നിരവധി കബഡി, ഹോക്കി താരങ്ങളും അത്​ലറ്റുകളും സമരത്തിൽ അണി​േചർന്നിട്ടുണ്ടെന്നും സുരക്ഷയും ഭക്ഷണവുമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത്​ അവരാണെന്നും മാൻഗി ബഗ്ഗ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmer protestSinghu protest site
News Summary - Dilli Chalo | A ‘gym ka langar’ comes up at the Singhu protest site
Next Story