Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർഷക സമരങ്ങൾക്ക്​ സജീവ പിന്തുണയുമായി ബോക്​സർ വിജേന്ദർ സിങ്​
cancel
Homechevron_rightSportschevron_rightOther Gameschevron_rightകർഷക സമരങ്ങൾക്ക്​ സജീവ...

കർഷക സമരങ്ങൾക്ക്​ സജീവ പിന്തുണയുമായി ബോക്​സർ വിജേന്ദർ സിങ്​

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബോക്​സർമാരിൽ ഒരാളായ വിജേന്ദർ സിങ്​ ഇപ്പോൾ രാഷ്​​ട്രീയത്തിൻെറ റിങ്ങിലാണ്​. കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ താരം തുടക്കം മുതലേ രൂക്ഷ വിമർശനങ്ങളുന്നയിച്ചിരുന്നു.

വെള്ളിയാഴ്​ച രാജ്യവ്യാപകമായി അരങ്ങേറിയ ഭാരത്​ ബന്ദിന്​ പൂർണ പിന്തുണ പ്രഖ്യാപിച്ച വിജേന്ദർ, കൃഷി രക്ഷിക്കാൻ പൊലീസിനോട്​ ഏറ്റുമു​ട്ടേണ്ട സ്ഥിതിയാണെന്നും തുറന്നടിച്ചു.

കാർഷിക ബില്ലിൻെറ പ്രശ്​നങ്ങൾ അക്കമിട്ടുനിരത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുന്ന അദ്ദേഹം കർഷകരി​ല്ലാതെ എങ്ങനെയാണ്​ രാജ്യം മുന്നോട്ട്​ പോകുക എന്നും ചോദിക്കുന്നു.

നേരത്തേ ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന് സമയത്തിന്​ കുറ്റപത്രം നൽകാതെ ജാമ്യം കിട്ടാൻ വഴിയൊരുക്കിയ ഡൽഹി പൊലീസ്​, ഗർഭിണിയായ സഫൂറ സർഗാറിന്​ ജാമ്യം നിഷേധിച്ചതിനെതിരെ വിജേന്ദർ പ്രതിഷേധിച്ചിരുന്നു.

2008 ബീജിങ്​ ഒളിമ്പിക്​സിലും 2009 ലോകചാമ്പ്യൻഷിപ്പിലും വെങ്കലമെഡൽ ജേതാവായിരുന്നു വിജേന്ദർ. 75കിലോഗ്രാം വിഭാഗത്തിൽ ലോകത്തിലെ മുൻ ഒന്നാംനമ്പർ താരം കൂടിയായ വിജേന്ദർ പിന്നീട്​ പ്രൊഫഷനൽ ബോക്​സിങിലേക്ക്​ തിരിയുകയായിരുന്നു.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ​ഡൽഹിയിൽ നിന്നും കോൺഗ്രസ്​ സ്ഥാനാർഥിയായ മത്സരിച്ച വിജേന്ദർ പരാജയം രുചിച്ചിരുന്നു. എങ്കിലും രാഷ്​ട്രീയ ഗോദയിൽ നിന്നും വിജേന്ദർ പിന്മാറിയിട്ടില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ്​ നേതാക്കളുമായും മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijender SinghBoxingfarm bills
Next Story