Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅഗ്രി-ഇന്ത്യ...

അഗ്രി-ഇന്ത്യ ഹാക്കത്തൺ: തെങ്ങോല സ്​ട്രോക്കും ബ്രെയിൻ വയേർഡിനും അംഗീകാരം

text_fields
bookmark_border
Agri-India Hackathon
cancel
camera_alt

1. ബ്ര​യി​ൻ വ​യേ​ർ​ഡ് ടീം 2. ​ഡോ. സ​ജി വർഗീസ്​

തൃ​ശൂ​ർ: ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 'അ​ഗ്രി-​ഇ​ന്ത്യ ഹാ​ക്ക​ത്ത​ൺ 2020'ൽ ​കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​ക്യു​ബേ​റ്റ​റി​ന്​ കീ​ഴി​ലെ സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് വി​ജ​യ​ത്തി​ള​ക്കം. തെ​ങ്ങോ​ല​യി​ൽ​നി​ന്ന്​ സ​ൺ​ബേ​ഡ്സ്​ എ​ന്ന ബ്രാ​ൻ​ഡി​ൽ സ്​േ​ട്രാ നി​ർ​മി​ക്കു​ന്ന ഡോ. ​സ​ജി വ​ർ​ഗീ​സി​െൻറ സെേ​ബ്രാ​ണി​ക്സ്, ക​ന്നു​കാ​ലി​ക​ളു​ടെ സ്വ​ഭാ​വ​രീ​തി​ക​ൾ വി​ശ​ക​ല​നം ചെ​യ്ത് ഉ​ട​മ​സ്ഥ​ന്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന ശ​ങ്ക​ർ എ​സ്. നാ​യ​രു​ടെ െബ്ര​യി​ൻ വ​യേ​ർ​ഡ് സ്​​റ്റാ​ർ​ട്ട​പ്പി​െൻറ 'വീ​സ്​​റ്റോ​ക്' എ​ന്നി​വ​യാ​ണ്​ നേ​ട്ടം കൊ​യ്​​ത​ത്.

കൃ​ഷി, യ​ന്ത്ര​വ​ത്ക​ര​ണം, ഭ​ക്ഷ്യ സം​സ്​​ക​ര​ണ​വും മൂ​ല്യ​വ​ർ​ധ​ന​യും, സ​പ്ലേ ചെ​യി​നും ലോ​ജി​സ്​​റ്റി​ക്സും, പാ​ഴ്വ​സ്​​തു​ക്ക​ളി​ൽ​നി​ന്നു​ള്ള അ​ധി​കാ​ദാ​യ​വും ഹ​രി​ത ഊ​ർ​ജ ഉ​പ​യോ​ഗ​വും തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യാ​ണ് ഹാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഗ്രി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​റ്റ​ർ മേ​ധാ​വി ഡോ. ​കെ.​പി. സു​ധീ​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ ക​ത്തി​ക്കാ​നും മ​റ്റും മാ​ത്ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന തെ​ങ്ങോ​ല​യി​ൽ​നി​ന്ന്​ വി​വി​ധ ലെ​യ​റു​ക​ളു​ള്ള സ്​േ​ട്രാ​യാ​ണ് സെേ​ബ്രാ​ണി​ക്സ​് നി​ർ​മി​ച്ച​ത്. രാ​സ​വ​സ്​​തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കൂ​ടാ​തെ ഒ​രു പ​ട്ട​യി​ൽ​നി​ന്ന്​ 150 സ്​േ​ട്രാ വ​രെ നി​ർ​മി​ക്കാം.

തെ​ങ്ങോ​ല ചു​രു​ട്ടി​യെ​ടു​ക്കാ​നും മ​റ്റു​മാ​യി എ​ട്ട് യ​ന്ത്ര​ങ്ങ​ൾ ഡോ. ​സ​ജി വി​ക​സി​പ്പി​ക്കു​ക​യും അ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രി​ശീ​ല​നം വി​വി​ധ സ്​​ത്രീ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്​​ത്രീ സം​രം​ഭ​ക​ർ​ക്കു​ള്ള വ​രു​മാ​ന​മാ​ർ​ഗ​മെ​ന്നോ​ണം സ്​േ​ട്രാ ഉ​ൽ​പാ​ദ​നം തീ​ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഡോ. ​സ​ജി വ​ർ​ഗീ​സ്​ പ​റ​ഞ്ഞു. ല​ക്ഷം രൂ​പ വ​രു​ന്ന സ​മ്മാ​ന​ത്തു​ക​യാ​ണ്​ സ​ജി വ​ർ​ഗീ​സി​ന്​ ല​ഭി​ച്ച​ത്.

വീ​സ്​​റ്റോ​ക് എ​ന്ന ക​ണ്ടു​പി​ടി​ത്ത​ത്തി​ന് കൃ​ത്രി​മ​ബു​ദ്ധി​യും സെ​ൻ​സ​റു​ക​ളും ഐ.​ഒ.​ടി സം​വി​ധാ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടു​ന്ന കൃ​ത്യ​ത കൃ​ഷി വി​ഭാ​ഗ​ത്തി​ലാ​ണ്​ പു​ര​സ്​​കാ​രം ല​ഭി​ച്ച​ത്. രാ​ജ്യ​ത്തെ ക​ന്നു​കാ​ലി വ്യ​വ​സാ​യ​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ക​യാ​ണ് െബ്ര​യി​ൻ വ​യേ​ർ​ഡ് സ്​​റ്റാ​ർ​ട്ട​പ്പി​െൻറ ല​ക്ഷ്യ​മെ​ന്ന് ശ​ങ്ക​ർ എ​സ്.​ നാ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agri-India HackathonThengola StrokeBrain Wire
News Summary - Agri-India Hackathon: Recognition for Thengola Stroke and Brain Wire
Next Story