Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പരിക്ക്​ കളിമുടക്കിയ താരത്തിന്​ 10 കോടി ഇൻഷുറൻസ്​
cancel
Homechevron_rightSportschevron_rightOther Gameschevron_rightപരിക്ക്​ കളിമുടക്കിയ...

പരിക്ക്​ കളിമുടക്കിയ താരത്തിന്​ 10 കോടി ഇൻഷുറൻസ്​

text_fields
bookmark_border

മെൽബൺ: കളിക്കിടെ പരിക്കേറ്റ്​ കരിയർ അവസാനിപ്പിക്കേണ്ടി വന്ന താരത്തിന്​ ഇൻഷുറൻസ്​ തുകയായി 14 ലക്ഷം ഡോളർ (10.30 കോടി രൂപ) നൽകാൻ ഉത്തരവ്​. ആസ്​ട്രേലിയൻ ഫുട്​ബാൾ ലീഗ്​ താരമായിരുന്ന ഷോൺ സ്​മിത്തിനാണ്​ പരിക്ക്​ കാരണം നേരത്തെ കരിയർ ഉപേക്ഷിക്കേണ്ടി വന്നതിന്​ നഷ്​ടപരിഹാരം നൽകാൻ വിധിച്ചത്​. എഫ്​.എല്ലിൽ 1987-1998 കാലത്ത്​ മെൽബൺ, നോർത്​ മെൽബൺ ടീമുകളുടെ താരമായിരുന്ന ഷോൺ സ്​മിത്തിന്​ തുടർച്ചയായ പരിക്കിനെ തുടർന്ന്​ 31ാം വയസ്സിൽ തന്നെ കരിയർ അവസാനിപ്പിക്കേണ്ടി വന്നു.

ഒന്നിലേറെ തവണ തലക്ക്​ പരിക്കേറ്റത്​ അകാലത്തിൽ കളി അവസാനിപ്പിക്കാൻ കാരണമാവുകയും, പിന്നീടുള്ള ജീവിതത്തിനും തിരിച്ചടിയായി. 25 വർഷം മുമ്പ്​ വ്യക്​തിഗത ഇൻഷുറൻസ്​ എടുത്തിരുന്നതിനാൽ ഇൻഷുറൻസ്​ കമ്പനിയെ സമീപിക്കുകയായിരുന്നു. കളിക്കിടെയുള്ള പരിക്കിന്​ നഷ്​ടപരിഹാരം നൽകാൻ വകുപ്പില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ, ഇൻഷുർ ചെയ്യപ്പെട്ട ആൾക്ക്​ 'സമ്പൂർണമായും, ശ്വാശ്വതമായും നാശനഷ്​ടമുണ്ടായി' എന്ന ഗണത്തിൽ പെടുത്തിയാണ്​ നഷ്​ടപരിഹാരം നൽകാൻ വിധിയായത്​. സ്​മിത്തി​െൻറ പോരാട്ട വിജയം കായിക ലോകത്തിന്​ പുതുപാഠമാണ്​. വ്യക്​തിഗത ഇൻഷുറൻസിലൂടെ ജീവിതം സംരക്ഷിക്കപ്പെടാമെന്ന സന്ദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaun SmithAFL
Next Story