Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightViewschevron_rightപുള്ളാവൂർ പുഴയിലെ...

പുള്ളാവൂർ പുഴയിലെ കട്ടൗട്ടും റയിൻ നദിയിലെ ടി.വി സ്ക്രീനും

text_fields
bookmark_border
പുള്ളാവൂർ പുഴയിലെ കട്ടൗട്ടും റയിൻ നദിയിലെ ടി.വി സ്ക്രീനും
cancel
camera_alt

റയിൻ നദിയിലെ ടി.വി സ്ക്രീനും പുള്ളാവൂരിലെ കട്ടൗട്ടുകളും

പുള്ളാവൂർ പുഴയിലെ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ എന്നിവരുടെ കട്ടൗട്ടുകൾ ലോകം മുഴുവൻ വൈറലാവുകയും 'ഫിഫ' വരെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇതിന്റെ ചിത്രം പങ്കുവെക്കുകയും ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഫുട്ബാളിനെ നെഞ്ചേറ്റിയ ഒരു ജനതയുടെ ആവേശമായിരുന്നു ആ കട്ടൗട്ടുകൾ. ജർമനിയിലെ റയിൻ നദിയിലും ഒരിക്കൽ ഇതേ രീതിയിലൊരു ഫുട്ബാൾ ആവേശത്തിന് ലോകം സാക്ഷിയായിട്ടുണ്ട്. എന്നാൽ, അതിനെതിരെ ആരും പരാതിയുമായി എത്തിയില്ല. ഭരണകൂടം തന്നെ മുൻകൈയെടുത്ത് കാൽപന്തുകളി​യുടെ ആവേശം ജനങ്ങളിലെത്തിക്കുകയായിരുന്നു.

2006ൽ ജർമനി ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിച്ചപ്പോഴാണ് സംഭവം. സ്വിറ്റ്‌സർലൻഡ്, ജർമനി, ഫ്രാൻസ്, നെതർലൻഡ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന, പേര് പോലെ തന്നെ പരിശുദ്ധമായ നദിയാണ് റയിൻ. ഇതിന്റെ മധ്യഭാഗത്ത് അതുവരെ ലോകം കണ്ടതിൽ ഏറ്റവും വലുപ്പം കൂടിയ ഒരു ടി.വി സ്ക്രീൻ സ്ഥാപിച്ചു. ലക്ഷക്കണക്കിനാളുകൾക്ക് നദിയുടെ കരകളിൽ ഇരുന്ന് ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാനാണ് ജർമൻ സർക്കാർ ആ സംവിധാനം ഒരുക്കിയത്. അതുകൊണ്ട് പരിശുദ്ധമായ റയിൻ നദിക്ക് ഒരു കേടുമുണ്ടായില്ല, ഒഴുക്കിന് ഒരു തടസ്സവും സംഭവിച്ചില്ല. തിരക്കുള്ള ചരക്കു കപ്പൽ ഗതാഗതമുണ്ടായിരുന്ന ആ വഴി ലോകകപ്പ് കഴിയും വരെ അടച്ച് മാറ്റൊരു വഴിയിലൂടെ കപ്പലുകൾ തിരിച്ചുവിടുകയായിരുന്നു ജർമൻ സർക്കാർ അന്ന് ചെയ്തത്.

അവിടെ പ്രകൃതിസ്നേഹികൾ ഇല്ലാഞ്ഞിട്ടായിരുന്നില്ല. അന്നാരും കോടതിയിൽ പോകാതിരുന്നത് സ്പോർട്സ്മാൻ സ്പിരിറ്റ് മനസ്സിൽ സൂക്ഷിക്കുന്നത് കൊണ്ടായിരുന്നു. അത്രമാത്രം അവർ ഫുട്ബാളിന് പ്രാധാന്യം നൽകിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pullavoor cut outRhine river
News Summary - Cutout in Pullavoor Cherupuzha and TV screen in river Rhine
Next Story