Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightViewschevron_rightപ്രചരിപ്പിക്കേണ്ടത്...

പ്രചരിപ്പിക്കേണ്ടത് സത്യം മാത്രം

text_fields
bookmark_border
പ്രചരിപ്പിക്കേണ്ടത് സത്യം മാത്രം
cancel

വ്യക്തി ജീവിതത്തിലും ബിസിനസിലും പിഴവുകൾ സംഭവിക്കുക എന്നത് സ്വാഭാവികമാണ്. പുറമേക്ക് കാണെയുള്ള ഒരു ക്ഷതത്തിനും ഇത് ഇടയാക്കുന്നില്ല. എന്നാൽ, അടുത്ത കാലത്തായി ഇത്തരം പിഴവുകൾ ആകർഷണീയമായ അടിക്കുറിപ്പോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രചരിപ്പിക്കുന്നത് വായനക്കാർക്കിടയിൽ മറ്റു വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുന്നു. ഒരേ സന്ദേശങ്ങൾ വിവിധ വ്യക്തികൾ ആവർത്തിച്ച് പോസ്റ്റ്‌ ചെയ്യുന്നതിലൂടെ ഇതിന്‍റെ ആഘാതം വർധിക്കുകയും അടിസ്ഥാന പ്രശ്നത്തെ കുറിച്ച് തെറ്റായ ധാരണയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന നന്നായി എഴുതപ്പെട്ട, സത്യമെന്നു തോന്നുന്ന നിരവധി സന്ദേശങ്ങൾ വ്യാജമാണെന്ന് നമുക്കറിയാമെങ്കിലും പ്രചാരണത്തിൽ നമ്മളും പങ്കാളികളാകുന്നു. ഇത്തരം വ്യാജ വാർത്തകൾ (അല്ലെങ്കിൽ നിയമാനുസൃത വിവരങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങൾ) നിരവധി ജീവിതങ്ങൾ തകർക്കുമെന്നും അത്യധ്വാനത്തിലൂടെ പടുത്തുയർത്തപ്പെട്ട പല ബിസിനസുകൾക്കും നികത്താനാകാത്ത ക്ഷതം വരുത്തുമെന്നും നമ്മൾ മനസിലാക്കേണ്ടതുണ്ട്.

ഒരു സത്യസന്ധ വാർത്താ മാധ്യമത്തിന്‍റെ ഉത്തരവാദിത്തം സത്യം പ്രചരിപ്പിക്കുക എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, മറിച്ച്‌ അസത്യ പ്രചാരണങ്ങൾക്ക് തടയിടുക എന്നതു കൂടിയാണ്. പണ്ടത്തെ പോലെ വാർത്തകൾക്കും സന്ദേശങ്ങൾക്കും ഒരു പരിമിതിയും ഇല്ല; അത് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അതിജീവിക്കും. വ്യാജാരോപണം ലക്ഷ്യമിട്ടയാളെ എന്നെന്നും വേട്ടയാടും. അതുകൊണ്ട് ഉന്നത സാങ്കേതികവിദ്യ ഉറപ്പു നൽകുന്ന കർശനമായ എഡിറ്റോറിയൽ മാനദണ്ഡങ്ങളിലൂടെ തെറ്റായ വാർത്തകളെ, അതിന്‍റെ സങ്കേതങ്ങളെ തകർക്കാൻ ജീവിതത്തിന്‍റെ മാധ്യമ ശ്രേണിയിൽ മാധ്യമങ്ങൾ സ്വയം നിലകൊള്ളണം.

-അജ്‌മൽ (മാനേജിങ് ഡയറക്​ടർ ബിസ്മി ഗ്രൂപ്പ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bismiajmal
News Summary - ajmal bismi
Next Story