Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅവരുടെ പുരസ്കാരങ്ങൾ...

അവരുടെ പുരസ്കാരങ്ങൾ ഏറെ പ്രിയപ്പെട്ടത് -സകരിയ്യ

text_fields
bookmark_border
zakariya sudani
cancel

മലപ്പുറത്തി​െൻറ രക്​തത്തിലലിഞ്ഞ ഫുട്​ബാൾ പ്രണയത്തെ വരച്ചു കാട്ടുന്നതിനപ്പുറം കൃത്യമായ ചില രാഷ്​ട്രീയ ഇ ടപെടലുകൾ നടത്തിയ ചിത്രം കൂടിയാണ്​ ‘സുഡാനി ഫ്രം നൈജീരിയ’. ലളിതമായ കഥ അതിലളിതമായ ആഖ്യാനത്തിലൂടെ പ്രേക്ഷകന്​ പക ർന്നുനൽകിയ ‘സുഡാനി ഫ്രം നൈജീരിയ’ സംസ്​ഥാന ചലച്ചിത്ര പുരസ്​കാരത്തിൽ അഞ്ച് അവാർഡുകൾ നേടി​.

ബുധനാഴ്​ ച ഉച്ചക്ക്​ തിരുവനന്തപുരത്ത്​ സാംസ്​കാരിക മന്ത്രി ബാലൻ അവാർഡ്​ പ്രഖ്യാപിക്കു​േമ്പാൾ ബംഗളൂരു അന്താരാഷ്​ട്ര ചലച്ചിത്രമേളയിലായിരുന്നു സംവിധായകൻ സകരിയ്യ.

ജനപ്രിയ ചിത്രം, മികച്ച നവാഗത സംവിധായകൻ , മികച്ച നടൻ (സൗബിൻ ഷാഹിർ), മികച്ച തിരക്ക ഥ (മുഹ്​സിൻ പരാരി, സകരിയ്യ), മികച്ച സ്വഭാവ നടിമാർ (സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ) എന്നീ അവാർഡുകളാണ്​ ‘സുഡാനി ഫ ്രം നൈജീരിയ’ നേടിയത്​. അവാർഡ്​ നേട്ടത്തി​​െൻറ സന്തോഷങ്ങൾ ‘മാധ്യമം’ ഒാൺലൈനുമായി സംസാരിക്കുന്നു.

പ്രേക്ഷകർ മനസ്സാലെ പുരസ്​കാരം നൽകിയ സിനിമയാണ്​ ‘സുഡാനി ഫ്രം ​ൈനജീരിയ’. ഇപ്പോൾ മികച്ച നവാഗത സംവ ിധായകനുള്ളതടക്കം അഞ്ച്​ സംസ്​ഥാന ചലച്ചിത്ര പുരസ്​കാരങ്ങൾ, എന്തുപറയുന്നു?

അംഗീകരിക്കപ്പെട്ടത ിൽ സന്തോഷം. അംഗീകരിക്കപ്പെട്ടില്ലെങ്കിലും വിഷമമുണ്ടാകുമായിരുന്നില്ല. പ്രേക്ഷകർക്ക്​ ഇഷ്​ടമാവുന്ന തരത്തിൽ ഒരു സിനിമ ഒരുക്കാൻ കഴിഞ്ഞു എന്നതിലാണ്​ ചാരിതാർഥ്യം. അവാർഡ്​ ലഭിച്ചു എന്നത്​ എന്നെ ആഹ്ളാദിപ്പിക്കുന്നില്ല. സന്തോഷിപ്പിക്കുന്നേയുള്ളൂ. യാത്ര, സിനിമാമേളകൾ അവയൊക്കെയാണ് കൂടുതൽ
​ആഹ്ളാദം പകരുന്നത്​.

Soubin-Shahir

സൗബിൻ ഷാഹിറിന്​ മികച്ച നടനുള്ള പുരസ്​കാരത്തിന്​ വഴിയൊരുക്കിയിരിക്കുന്നു. അർഹിച്ച നേട്ടമെന്നാണ്​ പൊതുവിലയിരുത്തൽ. സൗബിനെ കുറിച്ച്​?

മലയാള സിനിമയിൽ കാലുറപ്പിക്കാൻ അർഹതയുള്ള നടനാണ്​ സൗബിൻ ഷാഹിർ. ‘കുമ്പളങ്ങി നൈറ്റ്​സ്​’ സിനിമ ഇറങ്ങിയതോടെയാണ്​ സൗബിൻ എന്ന നട​​െൻറ അസാധ്യമായ അഭിനയ പാടവം നമ്മൾ കാണ​ുന്നത്​. ‘സുഡാനി ഫ്രം ​ൈനജീരിയ’ ചിത്രീകരിക്കുന്നതിനിടെ സൗബിൻ പലപ്പോഴും ചില ഷോട്ടുകൾ പിറ്റേന്ന്​ എടുത്താൽപോരെ എന്ന്​ ചോദിക്കുമായിരുന്നു. പിന്നീടാണ്​ കാര്യം മനസ്സിലായത്​, ആ കഥാപാത്രത്തിലേക്ക്​ ഇറങ്ങിച്ചെല്ലാതെ പെർഫോം ചെയ്യാൻ സൗബിൻ തയാറായിരുന്നില്ല. അതൊരു പൊസിറ്റീവായ കാര്യമാണ്​.

ഇത്തവണ മികച്ച നടന്മാരായി അവാർഡ്​ പങ്കിട്ട ജയസൂര്യയും സൗബിൻ ഷാഹിറും നേട്ടം കൊയ്​തത്​ ഫുട്​ബാൾ പശ്​ചാത്തലമായ സിനിമയിൽനിന്ന്​ കൂടിയാണ്​ എന്നത്​ വെറും യാദൃശ്​ചികതയായി കാണാമോ?

ഫുട്​ബാളിന്​ മാനവികമായ ഒരു തലത്തോടൊപ്പം ൈവകാരികമായ തലം കൂടിയുണ്ട്. ആ കാരണങ്ങൾ ഇൗ രണ്ട്​ സിനിമയെയും പുരസ്​കാര നേട്ടത്തിന്​ സഹായിച്ചിട്ടുണ്ട്​ എന്നാണ്​ എ​​െൻറ വ്യക്തിപരമായ അഭിപ്രായം. മലപ്പുറം എന്തല്ല, എന്താണ്​ എന്നതോ പറയാനല്ല ഞാൻ ശ്രമിച്ചത്​. നമുക്ക്​ ചുറ്റിലും സംഭവിക്കുന്ന കഥ പറയുകയായിരുന്നു. ‘മലപ്പുറത്തി​​െൻറ വാർപ്പു മാതൃകകളെ പൊളിച്ചടുക്കൽ’ എന്ന വിശേഷണമൊക്കെ അതി​​െൻറ ഒരു ഭാഗമായി വരുന്നു എന്നേയുള്ളൂ.

സരസു ചേച്ചിക്കും സാവിത്രി ചേച്ചിക്കും നിങ്ങളാഗ്രഹിച്ച അംഗീകാരമെത്തിയിരിക്കുന്നു. എന്തു തോന്നുന്നു?

ആ രണ്ട്​ ‘ഉമ്മമാർക്കും’ അവാർഡ്​ ലഭിച്ചതിലാണ്​ അതിയായ സന്തോഷം. എ​​െൻറ അവാർഡിനെക്കാളും എനിക്ക്​ പ്രിയ​ങ്കരമാവുന്നത്​ അവരുടെ അവാർഡുകളാണ്​. അവർ സിനിമയിലും അംഗീകരിക്കപ്പെടണമെന്നത്​ ഞങ്ങളുടെ സിനിമാ ടീമി​​െൻറ ഒരാഗ്രഹമായിരുന്നു.

അതി​​െൻറ എക്​​ൈസറ്റ്​മ​െൻറ് നന്നായി ഉണ്ട്​. അതുകൊണ്ടാണ്​ ഞാൻ അവരെക്കുറിച്ച്​ വീണ്ടും വീണ്ടും പറയുന്നത്​ (സംസാരത്തിനിടെ ഇടക്കിടക്ക്​ ആ സന്തോഷം സകരിയ്യ പങ്കുവെച്ചിരുന്നു). അരനൂറ്റാണ്ടി​​െൻറ അഭിനയ പാരമ്പര്യമുള്ളവരാണവർ. ‘സുഡാനി ഫ്രം നൈജീരിയ’യിൽ അഭിനയിച്ചതുകൊണ്ടു മാത്രമല്ല അവർ അംഗീകരിക്കപ്പെടണമെന്ന്​ ആഗ്രഹിച്ചത്​. അവരത്​ അർഹിക്കുന്നതുകൊണ്ടാണ്​.

നാടകത്തിലൂടെ നേരത്തെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും സിനിമയിലെ അംഗീകാരത്തിന്​ ‘സുഡാനി ഫ്രം നൈജീരിയ’ കാരണമായതിൽ ഞങ്ങളുടെ ക്യാമ്പംഗങ്ങൾക്ക്​ സന്തോഷമുണ്ട്​.

sudani from Nigeria

അവാർഡ്​ പ്രതീക്ഷിച്ചിരുന്നോ?

സംവിധാനത്തിന്​ അവാർഡ്​ പ്രതീക്ഷിച്ചിരുന്നില്ല. എത്രയോ സീനിയറായ സംവിധായകർ ഉൾപ്പെടുന്ന ലിസ്​റ്റായിരുന്നു ഇൗ ഗണത്തിലുണ്ടായിരുന്നത്​. പ്രത്യേക ജൂറി പരാമർശം വരെയൊ​ക്കെയേ കരുതിയിരുന്നുള്ളൂ. അവാർഡിനായി ഒപ്പം മത്സരിച്ച ഒട്ടു മിക്ക സിനിമകളും കണ്ടിട്ടില്ല. അതുകൊണ്ട്​ അവയെ കുറിച്ച്​ അഭിപ്രായം പറയാനാവില്ല. ഇത്തരം ചലച്ചിത്ര മേളകൾക്കും അവാർഡിനുമായി സിനിമ അയക്കാൻ എ​ന്നെ നിർബന്ധിച്ചിരുന്നത്​ കെ.ടി.സി അബ്​ദുല്ലക്കയായിരുന്നു. അദ്ദേഹം ഇന്നില്ല. ഇൗ പുരസ്​കാര വേളയിൽ അദ്ദേഹത്തെ സ്​മരിക്കാതിരിക്കാനാവില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsSudani from NigeriaKerala state Film Award 2018Opem Forum
News Summary - zakariya Award Kerala State Award-opinion
Next Story