Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമഹാമാരിയിലും വരളാതെ...

മഹാമാരിയിലും വരളാതെ ക്ഷീരകേരളം 

text_fields
bookmark_border
k-raju-minister
cancel

ഈ വർഷം സംസ്​ഥാനത്ത് 25 പഞ്ചായത്തുകളെ ക്ഷീരഗ്രാമങ്ങളായി തെരഞ്ഞെടുത്ത് സമഗ്ര വികസന പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം, സംസ്​ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പരമാവധി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി

കോവിഡ് മഹാമാരി സാമ്പത്തിക രംഗത്ത് സൃഷ്​ടിച്ച പ്രതിസന്ധി ചില്ലറയല്ല. എന്നാൽ, ലോക്​ഡൗൺ തുടക്കത്തിലെ ചെറിയ പ്രയാസങ്ങൾ ഒഴിവാക്കിയാൽ, പാൽ സംഭരണത്തിലും വിപണനത്തിലും ഒരു പ്രതിസന്ധിയും നേരിടാതെ മുന്നോട്ടുപോകാൻ കേരളത്തിന്​ സാധിച്ചു. സംസ്​ഥാന സർക്കാറി​​​െൻറയും ക്ഷീരസഹകരണ പ്രസ്​ഥാനങ്ങളുടെയും മാതൃകാപരമായ സംയുക്ത പ്രവർത്തനം കാരണം അയൽ സംസ്​ഥാനങ്ങളിലുണ്ടായതുപോലെയുള്ള പ്രതിസന്ധികൾ ഈ മേഖലയിൽ കേരളത്തിനുണ്ടായില്ല. ഉപഭോക്താക്കൾക്ക് ക്ഷാമമില്ലാതെ പാലും ഉൽപന്നങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. അതുവഴി ക്ഷീരരംഗം മാത്രമല്ല, അതിന് അനുബന്ധമായി പ്രവർത്തിക്കുന്ന രംഗങ്ങളിൽകൂടി മറ്റു പതിനായിരക്കണക്കിന് പേർക്ക് ജീവനോപാധി നൽകാൻ സാധിച്ചു.

ഇന്ന്​ ജൂൺ ഒന്നിന് ലോക ക്ഷീരദിനം കടന്നുവരുന്നത്​ ഇൗ പശ്ചാത്തലത്തിലാണ്​. ഈ വർഷം ലോക ക്ഷീരദിനത്തിെ​ൻറ 20 ാം വാർഷികമാണ്. സമീകൃത പോഷകാഹാരം എന്ന നിലയിൽ പാലിനെ ഉയർത്തിക്കാട്ടുക, ജീവനോപാധി എന്ന നിലയിൽ പശുവളർത്തലി​​െൻറ പ്രസക്തി പൊതുജനങ്ങളിലെത്തിക്കുന്നതിനും ക്ഷീരകർഷകരോട്​ ആദരവ് പ്രകടിപ്പിക്കുന്നതിനുമാണ്​ ഇൗ ദിനാചരണം. വനം മന്ത്രിയുടെ ഔദ്യോഗിക ഫേസ്​ബുക്ക് പേജിലൂടെ ജൂൺ ഒന്നിന് രാവിലെ ഒമ്പതിന്​ ക്ഷീരകർഷകരുമായി സംവദിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം, കേരളത്തിലെ 3600ൽ പരം വരുന്ന ക്ഷീരസംഘങ്ങളിൽ 'അതിജീവനം പ്രകൃതിയോടൊപ്പം' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതി​​െൻറ ഭാഗമായി ഫലവൃക്ഷ തൈകൾ നടുന്നുമുണ്ട്.
2018ലെയും 2019ലെയും പ്രളയം, കോവിഡ് എന്ന മഹാമാരി എന്നിവ ഈ മേഖലയിലെ വളർച്ചക്കും സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനും മങ്ങലേൽപിച്ചെങ്കിലും, ഇന്ന് സംസ്​ഥാനത്ത് ആവശ്യമായ പാലി​​െൻറ ഏതാണ്ട് 90 ശതമാനം ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷങ്ങളിലും ക്ഷീരമേഖലയിൽ ദേശീയ ശരാശരിയുടെ ഇരട്ടിയോളം വളർച്ച നമുക്ക് കൈവരിക്കാൻ കഴിഞ്ഞത് ക്ഷീരകർഷകരുടെയും സഹകരണസംഘങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെയും അനുബന്ധ വകുപ്പുകളുടെയും സ്​ഥാപനങ്ങളുടെയും കൂട്ടായ്മ കൊണ്ടാണ്​. ലോക്​ഡൗൺ കാലത്ത്​ പാൽവിപണന മേഖലയിൽ 30 ശതമാനം കുറവ് ഇന്ത്യയിൽ ഒട്ടാകെ വന്നതായി വിവിധ സാമ്പത്തിക പ്രസിദ്ധീകരണങ്ങൾ വിലയിരുത്തുന്നു. ഇതോടൊപ്പം, സംഭരണ മേഖലയിലും കുറവുവന്നു. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തിയാൽ സഹകരണമേഖലയിലെ പാൽ സംഭരണത്തിൽ പ്രതിദിനം 1.5 ലക്ഷം ലിറ്ററോളം കുറവുണ്ട്. ജൂൺ മാസത്തോടെ ഏറക്കുറെ പൂർവസ്​ഥിതിയിലെത്തിക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. ഇതി​​െൻറ ഭാഗമായി രണ്ടരലക്ഷം ചാക്ക് സമീകൃത കാലിത്തീറ്റ, ഓരോ ചാക്കിനും 400 രൂപ നിരക്കിൽ സബ്സിഡി, ജൂൺ-ജൂലൈ മാസങ്ങളിലായി കർഷകർക്ക് വിതരണം ചെയ്യും. ക്ഷീരസംഘങ്ങളിലൂടെ പച്ചപ്പുല്ല്, വയ്​ക്കോൽ എന്നിവയുടെ സബ്സിഡി നിരക്കിലുള്ള വിതരണം, ധാതുലവണ മിശ്രിത വിതരണം എന്നിവകൂടി നടപ്പാക്കും.

നബാർഡ്, കേരള ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടുകൂടി കേരളത്തിലെ ക്ഷീര-മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് 1500 കോടി രൂപ ലഭ്യമാക്കുന്നതിനുളള ശ്രമത്തിലാണ് സർക്കാർ. ഒരു കർഷകന് പരമാവധി 1.6 ലക്ഷം രൂപ ആറു ശതമാനം പലിശനിരക്കിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. 'സുഭിക്ഷ കേരളം' എന്ന ബൃഹദ്​പദ്ധതിയുടെ ഭാഗമായി 245 കോടി രൂപ മുതൽമുടക്കിൽ നാമമാത്ര ക്ഷീരകർഷകർക്കും ചെറുകിട സംരംഭകർക്കും ക്ഷീരസഹകരണ സംഘങ്ങൾക്കുമുള്ള വിവിധ സഹായങ്ങളായും ​െഡയറി പ്ലാൻറുകളുടെ നവീകരണത്തിനും ഈ തുക വിനിയോഗിക്കും.

ഈ വർഷം സംസ്​ഥാനത്ത് 25 പഞ്ചായത്തുകളെ ക്ഷീരഗ്രാമങ്ങളായി തെരഞ്ഞെടുത്ത് സമഗ്ര വികസന പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം, സംസ്​ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പരമാവധി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ വ്യത്യസ്​ത ഘടനകളോടെയുള്ള ഇൻഷുറൻസ്​ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.

രാത്രികാല മൃഗചികിത്സ സേവനം സംസ്​ഥാനത്ത് ആകെയുള്ള 152 ബ്ലോക്കുകളിൽ 105ലും നടപ്പാക്കി. റീബിൽഡ് കേരള ഇനിഷ്യേറ്റിവി​​െൻറ പദ്ധതികളായി സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂനിറ്റുകൾ, മൃഗസംരക്ഷണമേഖലയിൽ 77 കോടി രൂപയുടെ ജീവനോപാധി സഹായ പാക്കേജ്, മൃഗസംരക്ഷണ വകുപ്പും അനുബന്ധ ഏജൻസികളും ചേർന്നുള്ള ഇറച്ചിക്കോഴി ഉൽപാദന വർധനവിനായുള്ള 63.11 കോടി രൂപയുടെ കേരള ചിക്കൻ പദ്ധതി എന്നിവ നടപ്പാക്കുന്നതാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഒരുലക്ഷം കോടി രൂപയുടെ കാർഷിക പാക്കേജിൽ 15,000 കോടി രൂപ മൃഗസംരക്ഷണ – ക്ഷീരവികസന മേഖലയിലെ വൻകിട സ്വകാര്യ സംരംഭകരെ സഹായിക്കാനുള്ളതാണ്​.

ഈ പദ്ധതി നടപ്പാക്കുമ്പോൾ കർഷകർക്ക് എന്നും ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതുമായ സഹകരണമേഖലക്ക്​ തളർച്ചയുണ്ടാവാതെ നോക്കുമോ എന്നതിലും ആശങ്കയുണ്ട്. ഈ പ്രതിസന്ധിക്കിടയിലും കരുത്തോടെ തളരാതെനിന്ന കേരളത്തിലെ ക്ഷീരമേഖല ഇനിയും പുതിയ വികസനപാതകളിലേക്ക് നീങ്ങുമെന്ന് ഈ ക്ഷീരദിനത്തിൽ തീർച്ചയായും വിശ്വസിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowkerala newsopen forummilk dayagirculture
Next Story