Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightആചാരങ്ങൾ വഴി...

ആചാരങ്ങൾ വഴി മാറ​​െട്ട...

text_fields
bookmark_border
ആചാരങ്ങൾ വഴി മാറ​​െട്ട...
cancel

എല്ലാ പ്രായത്തിലുമുള്ള സ്​ത്രീകൾക്കും ശബരിമലയിൽ ദർശനം അനുവദിച്ച​ സുപ്രീംകോടതി വിധിക്ക്​ ശേഷം​ നാലുമാസം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ യുവതികൾ ദർശനം നടത്തി. ഡിസംബർ 24ന്​ ദർശനം നടത്താനെത്തി മരക്കൂട്ടം വരെ കയറി സന്നിധാനത്തു നിന്ന്​ ഒരു കിലോമീറ്റർ അകലെ വെച്ച്​ പൊലീസ്​ നിർബന്ധിച്ച്​ തിരിച്ചിറക്കിയ കനക ദുർഗയും ബിന്ദുവുമാണ്​ ഇത്തവണ പ്രതിഷേധക്കാർ ഉണരുംമുമ്പ്​ ശബരിമല ദർശനം പൂർത്തിയാക്കിയത്​.

യുവതീ പ്രവേശനം അനുവദിച്ച്​ വിധി വന്ന ശേഷം നിരവധി സ്​ത്രീകൾ മലകയാറാൻ ശ്രമിച്ചെങ്കിലും ശക്​തമായ പ്രതിഷേധത്തെ തുടർന്ന്​ പിൻവാങ്ങുകയായിരുന്നു. സ്​ത്രീകളെ കയറ്റി മുകളിലെത്തിച്ച്​ അനുനയിപ്പിച്ച്​ തിരിച്ചിറക്കുകയായിരുന്നു ഇക്കാലങ്ങളിലത്രയും പൊലീസി​​​​​​​​​​െൻറ ജോലി.

തുലാമാസ പൂജക്ക്​ നട തുറന്നപ്പോൾ​ ആ​ന്ധ്ര സ്വദേശിയാണ്​ മലകയറാൻ ആദ്യം ശ്രമം നടത്തിയത്​. പിറകെ വന്ന വനിതാ മാധ്യമ പ്രവർത്തകർക്ക്​ നേരെയും ശക്​തമായ പ്രതിഷേധവും കൈയേറ്റ ശ്രമവുമുണ്ടായി. തുടർന്ന്​ ഭക്​തരെന്ന പേരിൽ ബി.ജെ.പി- ആർ.എസ്​.എസ്​ പ്രവർത്തകർ പമ്പ മുതൽ സന്നിധാനം നടപ്പന്തൽ വരെ തമ്പടിക്കുകയും ശരണം വിളി മുദ്രാവാക്യമാക്കുകയും ചെയ്തു. ഹിന്ദുത്വ നേതാക്കൾ ഉൗഴമിട്ട്​ ശബരിമലയിലെത്തി പ്രതിഷേധങ്ങൾക്ക്​ നേതൃത്വം കൊടുത്തു. ശബരിമല കയറാൻ ശ്രമിക്കുന്ന സ്​ത്രീകൾക്കെതിരെ പ്രതിഷേധം കനത്തു. പലർക്കും 50 വയസ്​ കഴിഞ്ഞില്ലെന്ന്​ തെറ്റിദ്ധരിച്ചും ബലം പ്രയോഗിച്ച് പ്രായപരിശോധന നടത്തിയും പ്രതിഷേധം അരങ്ങേറി.

Sabarimala Strike-kerala online news

ശബരിമലയുടെ വലിയ നടപ്പന്തലും സന്നിധാനവും വരെ പ്രതിഷേധത്തിന്​ അരങ്ങായി. അധികമാരും ദർശനത്തിന്​ എത്താത്ത ചിത്തിര ആട്ട വിശേഷ പൂജ സമയത്തുപോലും ലക്ഷക്കണക്കിന്​ പേർ ശബരിമലയിൽ എത്തി. ബി.ജെ.പി -ആർ.എസ്​.എസ്​ നേതൃത്വത്തിൽ പ്രതിഷേധത്തിന്​ വേണ്ടി ആളുകളെ ഇറക്കിയതായിരുന്നു ‘ഭക്​തജന’ങ്ങളുടെ വർധനവ്​ പിന്നിൽ. രാവും പകലും ശരണംവിളി പ്രതിഷേധം ശക്​തമായതോടെ പൊലീസ്​ ശബരിമലയിൽ നിരോധനാജ്​ഞ പ്രഖ്യാപിച്ചു.

അതിനിടെ, ആക്​ടിവിസ്​റ്റ്​ രഹ്​ന ഫാത്തിമയും റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമ പ്രവർത്തക കവിതയും വലിയ നടപ്പന്തൽ വരെയെത്തി. ഇവർക്ക്​ ഐ.ജി ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ സംരക്ഷണം ഒരുക്കിയ പൊലീസ്,​ ജാക്കറ്റ്​ ധരിപ്പിച്ച്​ വൻ സന്നാഹത്തോടെയാണ്​ പതിനെട്ടാം പടിക്ക്​ താഴെ വ​രെ എത്തിച്ചത്​. വലിയ പ്രതിഷേധങ്ങളൊന്നും നേരിടാതെ പതിനെട്ടാംപടിക്ക്​ താഴെ വരെ എത്തിയെങ്കിലും അവിടെ കീഴ്​ശാന്തിമാരും ക്ഷേത്രം ജീവനക്കാരും ശരണം വിളിച്ചു പ്രതിഷേധിച്ചു. സ്​ത്രീകൾ കയറിയാൽ നടയടച്ചിടുമെന്ന്​ തന്ത്രി പ്രഖ്യാപിച്ചു. വലിയ നടപ്പന്തൽ പ്രതിഷേധ ഭൂമിയായതിനെ തുടർന്ന്​ പൊലീസ്​ ഇവരെ തിരിച്ചിറക്കി.

Sabarimala Nadapanthal
രഹന ഫാത്തിമ

ഇതോടെ പ്രതിഷേധം ശക്​തിയേറി. രാഹുൽ ഇൗശ്വർ, ​െക. സുരേന്ദ്രൻ, കെ.പി ശശികല എന്നിവർ ഇൗ സമയത്ത്​ നിരോധനാജ്​ഞ ലംഘിച്ച്​ ശബരിമലയിൽ കയറാൻ ശ്രമിച്ചത്​ വഴി മൂവരും അറസ്​റ്റിലായി. മലകയറാൻ ശ്രമിച്ച ആ​​ന്ധ്രാ സ്വദേശികളായ നവോദയാമ്മ, കൃപാവതി എന്നിവരെ മരക്കൂട്ടത്തുവെച്ച്​ പൊലീസ് തിരിച്ചയച്ചു. മേരി സ്വീറ്റി എന്ന യുവതിയും മലകയറാനെത്തി തിരികെ പോയി.

Mary Sabarimala
മേരി സ്വീറ്റി

രേശ്​മ നിശാന്തും കൂട്ടരും മലകയറാനാൻ ആഗ്രഹിച്ചെങ്കിലും ശക്​തമായ പ്രതിഷേധം നേരിടേണ്ടി വന്നു. വീട്ടിൽ നിന്ന്​ പുറത്തിറങ്ങാൻ പോലുമാകുന്നില്ലെന്ന്​ സംഘം വാർത്താസമ്മേളനം വിളിച്ച്​ അറിയിച്ചു. പ്രതിഷേധം അവസാനിച്ച ശേഷം മാത്രമേ മലകയറൂവെന്നും അതുവരെ വ്രതം തുടരുമെന്നും സംഘം അറിയിച്ചു. വാർത്താസമ്മേളനത്തിന്​ ശേഷം പുറത്തിറങ്ങിയ സംഘത്തിനു നേരെ വീണ്ടും പ്രതിഷേധമുണ്ടായി. ശബരിമല ദർശനത്തിന്​ തുനിഞ്ഞ അധ്യാപിക ബിന്ദു കല്യാണിയും പ്രതിഷേധത്തിന്​ പാത്രമായി. സ്കൂളിൽ കുട്ടികളടക്കം ശരണം വിളിച്ചു ബിന്ദുവിനെതിരെ പ്രതിഷേധിച്ചു.

Trupty-Desai
തൃപ്​തി ദേശായി കൊച്ചി വിമാനത്താവളത്തിൽ

പിന്നീട്​ മണ്ഡലകാലം ആരംഭിച്ചപ്പോൾ ദർശനം നടത്താൻ എത്തിയ തൃപ്​തി ദേശായിയെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ പ്രതിഷേധക്കാർ തടഞ്ഞു. ശേഷം യുവതികളാരും ശബരിമല കയറാൻ മുന്നിട്ടു വന്നില്ല. ശബരിമലയിൽ പ്രതിഷേധം പാടി​െല്ലന്ന്​ ഹൈകോടതിയും വിധിച്ചു. പിന്നീട്​ ഡിസംബർ 20ന് തമിഴ് നാട്ടിൽ നിന്നുള്ള സ്ത്രീ കൂട്ടായ്മയായ​ മനിതി സംഘമാണ്​ പ്രധാനമായും ശബരിമല കയറാനെത്തിയത്​. എന്തുവന്നാലും കയറുമെന്ന്​ പറഞ്ഞെത്തിയ സംഘത്തിന്​ പമ്പയിൽ വെച്ച്​ പ്രതിഷേധം നേരിടേണ്ടി വന്നു.

Manithi-Group
നീലിമല കയറാൻ തുടങ്ങവെ ഉണ്ടായ വൻ പ്രതിഷേധം കണ്ട് ഭയന്ന മനിതി സംഘം ഓടി രക്ഷപ്പെടുന്നു

ആദ്യം പത്തോ ഇരുപതോ പേർ മാത്രമുണ്ടായിരുന്ന പ്രതിഷേധക്കാർ ഇരുനൂറാകും വരെ കാത്തിരുന്ന ശേഷം പൊലീസ്​ ഇവരെ അറസ്​റ്റ്​ ചെയ്​തു നീക്കി. 500 മീറ്റർ മാത്രം മുന്നോട്ടു പോയ സംഘത്തിനു നേരെ വൻ സംഘം പ്രതിഷേധക്കാർ ഒാടിയടുത്തു. തുടർന്ന്​ പൊലീസ്​ മനിതി സംഘത്തോട്​ തിരിച്ചോടാൻ പറഞ്ഞു. പമ്പയിലേക്ക്​ തിരിച്ചോടിയ സംഘത്തെ ഉടനടി പൊലീസ്​ താഴെയിറക്കി. ഇവർക്ക്​ പിറകെ എരുമേലയിൽ എത്തിയ ആദിവാസി ആക്​ടിവിസ്​റ്റ്​ അമ്മിണിയെ പൊലീസ്​ അവിടെ നിന്നു തന്നെ തിരിച്ചയച്ചു.

bindu

ഡിസംബർ 24ന്​ കനക ദുർഗയും ബിന്ദുവും മലകയറി. ആരും അറിയാതെ കയറിയ യുവതികൾക്ക്​ അപ്പാച്ചിമേട്ടിൽ നിന്നാണ്​ ആദ്യം പ്രതിഷേധം നേരിട്ടത്​. പ്രതിഷേധക്കാ​െര പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. പിന്നീട് മുന്നോട്ടു പോയ സംഘം മരക്കൂട്ടം കഴിഞ്ഞതോ​െട ശക്​തമായ ​പ്രതിഷേധം നേരിട്ടു. ഇരുവരെയും അനുനയിപ്പിച്ച്​ തിരിച്ചറിക്കുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടർന്ന്​ പൊലീസ്​ അനുനയ ശ്രമം ആരംഭിച്ചു.

കനകദുർഗക്ക്​ ശാരീരിക അസ്വാസഥ്യമാണെന്ന്​ ആരോപിച്ച്​ പൊലീസ്​ അവരെ എടുത്ത്​ വാഹനത്തിൽ കയറ്റി തിരിച്ചിറക്കി. എന്നാൽ, ആർക്കും ശാരീരിക പ്രശ്​നങ്ങളില്ലെന്നും പൊലീസ്​ കബളിപ്പിക്കുകയാണെന്നും എല്ലാവരോടും ഇതുതന്നെയാണ്​ ചെയ്യുന്നതെന്നും ബിന്ദു ആരോപിച്ചു. ബിന്ദുവിനെയും പൊലീസ്​ നിർബന്ധിച്ച്​ ഇറക്കി. എന്നാൽ തിരിച്ച്​ വരു​െമന്ന്​ പറഞ്ഞായിരുന്നു ഇരുവരും മടങ്ങിയത്​.

ശബരിമല ദർശനത്തിന്​ ആഗ്രഹിക്കുന്നുവെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട്​ പൊലീസിനെ യുവതികൾ സമീപിക്കു​േമ്പാൾ മുതൽ മാധ്യമങ്ങളും ഇവർക്ക്​ പിറകെ കൂടി. യുവതികൾ എരുമേലിയിൽ എത്തു​േമ്പാൾ മുതൽ പിറകെ കൂടുന്ന മാധ്യമങ്ങൾ ഒാരോ ചലനങ്ങളും തത്​സമയം ഒപ്പിയെടുത്ത്​ പ്രതിഷേധക്കാരെ സഹായിച്ചു. ഒടുവിൽ മാധ്യമങ്ങളെ അറിയിക്കാതെ ബുധനാഴ്ച പുലർച്ചെ മലകയറിയ യുവതികളാണ് ശബരിമലയിൽ ദർശനം നടത്തി​ ലക്ഷ്യം കണ്ടത്​.

ഇന്നലെ ചെയ്​​േതാരബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്​ത്രവുമെന്നാണല്ലോ. ആചാരലംഘനത്തി​​​​​​െൻറ പേരും പറഞ്ഞ്​ ശബരിമലയിൽ പേക്കൂത്തു നടത്തുന്നവർ അറിയുക, ആചാരങ്ങൾ മാറ്റങ്ങൾക്ക്​ വിധേയമാകേണ്ടതാണ്​. മാറ്റാനാകാത്ത ആചാരങ്ങൾ സമൂഹത്തെ അപരിഷ്​കൃതമാക്കുകയേയുള്ളൂ. ഇത്​ നല്ലൊരു തുടക്കമാക​െട്ട, ശുദ്ധിക്രിയകൾ ചെയ്​ത്​ അവർ തൃപ്​തി അടയ​െട്ട, ഇനിയും ഇനിയും യുവതികൾ മലകയറ​െട്ട...പ്രതിഷേധക്കാരുടെ മനസിലും ശ​ുദ്ധിക്രിയ നടക്ക​െട്ട...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsKanaka Durga-bindu
News Summary - Women Enter Sabarimala - Kerala News
Next Story