Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right...

ന​ഷ്ട​ബോ​ധ​ങ്ങ​ളി​ല്ലാ​ത്ത, സാ​ർ​ഥ​ക ജീ​വി​തം

text_fields
bookmark_border
ന​ഷ്ട​ബോ​ധ​ങ്ങ​ളി​ല്ലാ​ത്ത,  സാ​ർ​ഥ​ക ജീ​വി​തം
cancel
camera_alt

അന്തർജനം എന്ന പേരിൽ ഓക്‌സ്‌ഫഡ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പുറംചട്ട

വാ​യ​ന​യി​ലൂ​ടെ വാ​താ​യ​ന​ങ്ങ​ൾ ത​ള്ളി​ത്തു​റ​ന്ന് പ്ര​കാ​ശ​ത്തി​ലേ​ക്ക് സ​ഞ്ച​രി​ച്ച ദേ​വ​കി നി​ല​യ​ങ്ങോ​ട് ഇ​നി ധീ​ര​മ​ധു​ര​മാ​യ ഒ​രു അ​ക്ഷ​ര​ഓ​ർ​മ. സ​മു​ദാ​യ പ​രി​ഷ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളും ക​ഴി​ഞ്ഞ് 75ാം വ​യ​സ്സി​ൽ പേ​ര​ക്കു​ട്ടി ത​ഥാ​ഗ​ത​ന്റെ പ്രേ​ര​ണ​യി​ലാ​ണ് എ​ഴു​ത്ത് തു​ട​ങ്ങി​യ​തെ​ങ്കി​ലും അ​ക്കാ​ല​മ​ത്ര​യും കാ​ത്തു​വെ​ച്ച ഊ​ർ​ജ​മു​ണ്ടാ​യി​രു​ന്നു ഓ​രോ വാ​ക്കി​ലും. ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ന്റെ മാ​ത്ര​മ​ല്ല, അ​ര​നൂ​റ്റാ​ണ്ടു​മു​മ്പു​ള്ള മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ന്റെ ജീ​വി​ത​രീ​തി​യെ​ക്കു​റി​ച്ച് അ​വ​ർ സ​ര​സ​മാ​യി എ​ഴു​തി. മ​ന​സ്സി​ന്റെ അ​ടി​ത്ത​ട്ടി​ല്‍ ഏ​റെ​ക്കാ​ല​മാ​യു​ള്ള നീ​റ്റ​ലു​ക​ള്‍ക്ക് അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ ജീ​വ​ന്‍ ന​ല്‍കു​ക​യാ​ണ് ഏ​ക ഉ​ദ്ദേ​ശ്യ​മെ​ന്ന് അ​ന്നേ പ​റ​ഞ്ഞി​രു​ന്നു. അ​ത് മ​റ്റു​ള്ള​വ​ര്‍ വാ​യി​ച്ചു എ​ന്ന​തുത​ന്നെ വ​ലി​യ അം​ഗീ​കാ​ര​മാ​യി ക​രു​തി സ​ന്തോ​ഷി​ച്ചു.

പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി പു​ല​ർ​ത്തി​യി​രു​ന്ന നി​ല​യ​ങ്ങോ​ട് ഇ​ല്ല​ത്തേ​ക്കാ​ണ് 1942ല്‍ ​ദേ​വ​കി​യെ വേ​ളി ക​ഴി​ച്ച് കൊ​ണ്ടു​പോ​യ​ത്. ന​വ​വ​ധു​വി​നെ ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന കു​ടി​വെ​പ്പി​ന് അ​ക​മ്പ​ടി ‘ഇ​ന്‍ക്വി​ലാ​ബ്’ വി​ളി​യാ​യി​രു​ന്നു. ബ​ഹ​ളം എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നാ​കാ​തെ ഞെ​ട്ടി​വി​റ​ച്ച് നി​ന്ന ഒ​രു​പെ​ണ്‍കു​ട്ടി​യെ​ക്കു​റി​ച്ച് അ​വ​ർ പി​ന്നീ​ട് എ​ഴു​തി. നി​ല​യ​ങ്ങോ​ട് എ​ത്തി​യ ശേ​ഷം പു​റം​ലോ​ക​വു​മാ​യി ഇ​ട​പെ​ടാ​നു​ള്ള അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി. ധാ​രാ​ളം പു​സ്ത​ക​ങ്ങ​ളും മാ​സി​ക​ക​ളും വാ​യ​ന​ക്കാ​യി ല​ഭി​ച്ചു. യോ​ഗ​ക്ഷേ​മ സ​ഭ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി. ആ​ര്യ അ​ന്ത​ര്‍ജ​നം, പാ​ര്‍വ​തി നി​ല​യ​ങ്ങോ​ട്, പാ​ര്‍വ​തി നെ​ന്മി​നി​മം​ഗ​ലം തു​ട​ങ്ങി​യ​വ​രോ​ടൊ​ത്ത് ഇ​ട​പ​ഴ​കി.

1945ല്‍ ​പ്ര​സി​ദ്ധ​മാ​യ ഓ​ങ്ങ​ല്ലൂ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഈ ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ.​എം.​എ​സ് ‘ന​മ്പൂ​തി​രി​യെ മ​നു​ഷ്യ​നാ​ക്ക​ണം’ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. അ​ന്ത​ര്‍ജ​ന​സ​മാ​ജം രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍ എ​ന്നി​വ​യു​ടെ ആ​വ​ശ്യം സ്ത്രീ​ക​ളെ പ​റ​ഞ്ഞു​മ​ന​സ്സി​ലാ​ക്കു​ക​യെ​ന്ന ദൗ​ത്യ​ത്തി​ൽ പാ​ര്‍വ​തി നെ​ന്മി​നി​മം​ഗ​ലം, ആ​ര്യ പ​ള്ളം എ​ന്നി​വ​രോ​ടൊ​പ്പം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. ഒ​റ്റ​പ്പാ​ലം സ​മ്മേ​ള​ന​ത്തി​ല്‍ ദേ​വ​കി നി​ല​യ​ങ്ങോ​ട് സെ​ക്ര​ട്ട​റി​യാ​യി. കേ​ര​ള​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ ഇ​ല്ല​ങ്ങ​ളി​ല്‍ ക​യ​റി​യി​റ​ങ്ങി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ യാ​ത്ര​യാ​യി​രു​ന്നു ആ ​കാ​ല​ത്ത് ഇ​വ​ര്‍ ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി. സ​മു​ദാ​യ​ത്തി​ലെ പ​രി​ഷ്‌​കര​ണ​വാ​ദി​ക​ൾ ആ​ഗ്ര​ഹി​ച്ചത​രം അ​ന്ത​രീ​ക്ഷം വ​ന്നു​വെ​ന്ന വി​ശ്വാ​സ​ത്തി​ൽ 1950നു​ശേ​ഷം യോ​ഗ​ക്ഷേ​മ സ​ഭ പ്ര​വ​ര്‍ത്ത​നം ഏ​താ​ണ്ട് ഇ​ല്ലാ​താ​യി.

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും ന​ഷ്ട​ബോ​ധ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു​വെ​ച്ച അ​വ​ർ ആ​ദ്യ​ത്തെ പു​സ്ത​ക​ത്തി​ന് ‘ന​ഷ്ട​ബോ​ധ​ങ്ങ​ളി​ല്ലാ​തെ’ എ​ന്നാ​ണ് പേ​ര് ന​ല്‍കി​യ​ത്. പ​ക്ഷേ, ഈ ​വി​ട​വാ​ങ്ങ​ൽ മ​ല​യാ​ള​ത്തി​നും കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​ക ച​രി​ത്ര ശാ​ഖ​ക്കും നി​ക​ത്താ​നാ​വാ​ത്ത, തീ​രാ​ന​ഷ്ടംത​ന്നെ.

Show Full Article
TAGS:lifeantharjanam
News Summary - without delusions, A meaningful life
Next Story